• Home
  • News
  • കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കൽപറ്റ∙ കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോടാണ് സംഭവം. എളങ്ങോളി ജലീലിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവം നടന്ന ഉടനെ കുട്ടിയെ ആദ്യം പടിഞ്ഞാറത്തറയിലെയും പിന്നീട് കൽപറ്റയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All