• Home
  • News
  • നാടണയാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റുമായി ഐസിഎഫ്

നാടണയാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റുമായി ഐസിഎഫ്

മസ്‌കത്ത് ∙ നാടണയാൻ ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കാൻ പദ്ധതിയുമായി ഐസിഎഫ് ഒമാൻ. അർഹത മാത്രം മാനദണ്ഡമാക്കിയാണ് ടിക്കറ്റുകൾ നൽകുന്നത്. സാമ്പത്തിക പരാധീനത മൂലം നാടണയാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ സൗജന്യ ടിക്കറ്റ് ലഭിക്കാൻ ഐസിഎഫിന്‍റെ പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റെടുത്ത് നാട്ടിൽ പോകുന്നതിന് സാമ്പത്തിക സാഹചര്യം ഇല്ലാത്തതിനെ തുടർന്ന് ദീർഘകാലമായി കുടുംബത്തെ നേരിൽ കാണാൻ സാധിക്കാത്ത പ്രവാസികൾക്കും ജോലി തേടിയെത്തി ദുരിതത്തിലാവുകയും നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവർക്കും രോഗികളായി നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ടവർക്കും ടിക്കറ്റിന് അർഹതയുണ്ടായിരിക്കും. അപേക്ഷകരുടെ സാഹചര്യങ്ങൾ വിശദമായി പഠിച്ചശേഷം പൂർണ്ണമായും അർഹതപ്പെട്ടവർക്കാണ്  ടിക്കറ്റുകൾ നൽകുകകയെന്നും ഐ സി എഫ് ഒമാൻ നാഷനൽ കമ്മിറ്റി അറിയിച്ചു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All