പ്രവാസി മലയാളി നഴ്സിന് റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് ദാരുണാന്ത്യം
കുവൈറ്റിൽ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മലയാളി നഴ്സ് മരണമടഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ദീപ്തി ജോമേഷാണ് (33) മരണമടഞ്ഞത്.കഴിഞ്ഞ ദിവസം ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്.ഭർത്താവ് : ജോമേഷ് വെളിയത്ത് ജോസഫ് ( കുവൈത്ത് സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം ജീവനക്കാരൻ). മാത്യുവാണ് പിതാവ്,മാതാവ് ഷൈനി മാത്യു.സഹോദരൻ : ദീക്ഷിത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.