• Home
  • Sports
  • ഏഷ്യയിലെ ഫുട‌്ബോൾ മാമാങ്കത്തിന‌് ശനിയാഴ‌്ച തുടക്കം

ഏഷ്യയിലെ ഫുട‌്ബോൾ മാമാങ്കത്തിന‌് ശനിയാഴ‌്ച തുടക്കം

അബുദാബി: ഏഷ്യയിലെ ഫുട‌്ബോൾ മാമാങ്കത്തിന‌് അരങ്ങുണരുന്നു. ശനിയാഴ‌്ചയാണ‌് തുടക്കം.ഇന്ത്യയുൾപ്പെടെ 24 രാജ്യങ്ങളാണ‌് രംഗത്ത‌്. ആദ്യ മത്സരത്തിൽ ആതിഥേയരായ യുഎഇ ബഹ‌്റൈനെ നേരിടും. ഞായറാഴ‌്ച തായ‌്‌ലൻഡുമായാണ‌് ഇന്ത്യയുടെ ആദ്യകളി.62 വർഷം പഴക്കമുള്ള ഏഷ്യാ കപ്പിന്റെ 17–-ാം പതിപ്പാണ‌് അബുദാബിയിൽ. ഏഷ്യയിലെ പരമ്പരാഗത ശക്തികൾ തന്നെയാണ‌് ഇക്കുറിയും കിരീടപ്രതീക്ഷയിൽ മുമ്പിൽ. ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ ടീമുകളാണ‌് രംഗത്ത‌്. ആകെ ആറ‌് ഗ്രൂപ്പുകളാണ‌്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട‌് സ്ഥാനക്കാരും മികച്ച നാല‌് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക‌് മുന്നേറും. ഫെബ്രുവരിന്ഒന്നിനാണ‌് ഫൈനൽ.

Recent Updates

Related News