• Home
  • Sports
  • ഗോർഡൻ ബാങ്ക്സ് അന്തരിച്ചു
golden banks

ഗോർഡൻ ബാങ്ക്സ് അന്തരിച്ചു

ലണ്ടൻ: 1966 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് ഗോൾവല കാത്ത ഗോർഡൻ ബാങ്ക്സ് അന്തരിച്ചു. 81കാരനായ ബാങ്ക്സിന്റെ അന്ത്യം ഉറക്കത്തിനിടെയായിരുന്നെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 73 തവണ ഇംഗ്ലിഷ് ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ ബാങ്ക്സ് 1970 ലോകകപ്പിൽ ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ ഗോളെന്നുറപ്പിച്ച ഹെ‍ഡർ സേവ് ചെയ്തതിലൂടെ പ്രശസ്തനായിരുന്നു. 1972ൽ നടന്ന കാറപകടത്തിൽ ബാങ്ക്സിന്റെ ഒരു കണ്ണിനു കാഴ്ച നഷ്ടമായി. ക്ലബ് തലത്തിൽ പ്രധാനമായും സ്റ്റോക്ക് സിറ്റി, ലെസ്റ്റർ സിറ്റി ടീമുകൾക്കു വേണ്ടി കളിച്ച ബാങ്ക്സ് ഇരുടീമിനൊപ്പവും ലീഗ് കപ്പ് നേടിയിട്ടുണ്ട്.

Recent Updates

Related News