ഏഷ്യൻ കപ്പ‌് സെമിഫൈനൽ മത്സരങ്ങൾക്ക‌് ഇന്ന‌് തുടക്കം
അബുദാബി: എഎഫ‌്സി ഏഷ്യൻ കപ്പ‌് സെമിഫൈനൽ മത്സരങ്ങൾക്ക‌് ഇന്ന‌് തുടക്കം. ആദ്യ സെമിയിൽ റഷ്യൻ ലോകകപ്പ‌് കളിച്ച ഇറാനും ജപ്പാനും മുഖാമുഖം ഏറ്റുമുട്ടും. രാത്രി 7.30നാണ‌് മത്സരം. നാളെ ഖത്തർ-–-യുഎഇ രണ്ടാം സെമിയും നടക്കും. നിലവിലെ ചാമ്പ്യൻമാരായ ഓസ‌്ട്രേലിയയെ ഒരു ഗോളിന‌് അട്ടിറമിച്ചാണ‌് ആതിഥേയരായ യുഎഇ സെമിയിലെത്തിയത‌്. അലി അഹമ്മദ‌് മക‌്ബൂട്ടാണ‌് യുഎഇയുടെ വിജയഗോൾ നേടിയത‌്. ശക്തരായ ദക്ഷിണ കൊറിയയെ തൊൽപ്പിച്ചാണ‌് ഖത്തർ സെമിയിൽ ഇടംകണ്ടെത്തിയത‌്.