• Home
  • Sports
  • റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ ക്ലബ് ലോകകപ്പ

റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍

അബൂദബി: ഏഷ്യന്‍ ചാംപ്യന്മാരായ കശിമ ആന്റ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. സൂപ്പര്‍ താരം ഗരെത് ബെയ്‌ലിന്റെ ഹാട്രിക് ബലത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്മാര്‍ ഫൈനലില്‍ കടന്നത്. ഫൈനലില്‍ അല്‍ഐന്‍ എഫ്.സിയുമായി റയല്‍ ഏറ്റുമുട്ടും.കോപ ലിബര്‍ട്ടഡോറസ് ചാംപ്യന്മാരായ റിവര്‍പ്ലേറ്റിനെ പരാജയപ്പെടുത്തിയാണ് അല്‍ഐന്‍ എഫ്.സി കലാശപ്പോരിന് യോഗ്യത നേടിയത്. നാളെ നടക്കുന്ന ഫൈനലില്‍ അല്‍ഐനിനെ പരാജയപ്പെടുത്തിയാല്‍ ക്ലബ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ക്ലബ് എന്ന ബഹുമതിക്കൊപ്പം ഹാട്രിക് കിരീടവും റയലിന് സ്വന്തമാക്കാം.

Recent Updates

Related News