• Home
  • Sports
  • ഖത്തർ ജപ്പാൻ ഫൈനലിൽ
qatar asia cup

ഖത്തർ ജപ്പാൻ ഫൈനലിൽ

അബുദാബി: ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ യുഎഇയെ നാല‌് ഗോളിന‌് തോൽപ്പിച്ച‌് ഖത്തർ ഫൈനലിൽ കടന്നു. വെള്ളിയാഴ‌്ചത്തെ കലാശപ്പോരാട്ടത്തിൽ ജപ്പാനാണ‌് എതിരാളി. ആദ്യ പകുതിയിൽ ബൗലം ഖോഖിയും അൽമോസ‌് അലിയും ഗോളടിച്ചു. രണ്ടാംപകുതിയിൽ ഹസ്സൻ അലിയും ഹമീദ‌് ഇസ‌്മയിലും പട്ടിക തികച്ചു. ക്ഷുഭിതരായ യുഎഇ കാണികൾ കുപ്പിയും ചെരിപ്പും മൈതാനത്തേക്ക‌് വലിച്ചെറിഞ്ഞു.അടുത്ത ലോകകപ്പിന‌് ആതിഥേയരാകുന്ന ഖത്തർ എല്ലാ അർഥത്തിലും ഒരുങ്ങുന്നുവെന്നതിന്റെ സൂചനയായി സെമിഫൈനൽ പോരാട്ടം. കളിയുടെ എല്ലാ മേഖലയിലും പരിചയസമ്പന്നരായ യുഎഇയെ നിഷ‌്പ്രഭമാക്കാൻ ഖത്തറിനായി. തുടക്കത്തിൽത്തന്നെ പന്തിന്റെ നിയന്ത്രണം സ്വന്തമാക്കിയ അവർ തക്കം കിട്ടുമ്പോഴെല്ലാം യുഎഇയുടെ ഗോൾമുഖം ആക്രമിച്ചു.

Recent Updates

Related News