• Home
  • Sports
  • ലാലിഗയില്‍ ബാര്‍സയുടെ ഒന്നാം സ്ഥാനം നഷ്ടമായി

ലാലിഗയില്‍ ബാര്‍സയുടെ ഒന്നാം സ്ഥാനം നഷ്ടമായി

ഇസക്വല്‍ ഗരേയുടെ ഗോളില്‍ പിന്നില്‍ പോയ ബാഴ്‌സിലോണയ്ക്കായി ലിയോണേല്‍ മെസ്സിയാണ് സമനില കണ്ടെത്തിയത്്. രണ്ടാം മിനിറ്റില്‍ ജെറാഡ് പിക്വേയുടെ പിഴവില്‍ നിന്നായിരുന്നു ഗരേ ഗോള്‍ നേടിയത്. ക്‌ളീയര്‍ ചെയ്യുന്നതില്‍ പിക്വേ വീഴ്ച വരുത്തിയപ്പോള്‍ പന്ത് തട്ടിയെടുത്ത ഗരേ ഗോള്‍ നേടുമ്പോള്‍ കളിയില്‍ ബാഴ്‌സ ഉണര്‍ന്നു വരുന്നേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 20 മിനിറ്റ് പിന്നിട്ടപ്പോള്‍ ലൂയിസ് സുവാരസുമായി കൊടുത്തുവാങ്ങിക്കയറിയ പന്ത് 20 വാര അകലെ നിന്നും മെസ്സി വലയില്‍ എത്തിച്ച് ബാഴ്‌സയെ ഒപ്പമാക്കി.

്‍ ലയണല്‍ മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു സന്ദര്‍ശകരുടെ ഗോള്‍.

ഇസക്വല്‍ ഗരേയുടെ ഗോളില്‍ പിന്നില്‍ പോയ ബാഴ്‌സിലോണയ്ക്കായി ലിയോണേല്‍ മെസ്സിയാണ് സമനില കണ്ടെത്തിയത്്. രണ്ടാം മിനിറ്റില്‍ ജെറാഡ് പിക്വേയുടെ പിഴവില്‍ നിന്നായിരുന്നു ഗരേ ഗോള്‍ നേടിയത്. ക്‌ളീയര്‍ ചെയ്യുന്നതില്‍ പിക്വേ വീഴ്ച വരുത്തിയപ്പോള്‍ പന്ത് തട്ടിയെടുത്ത ഗരേ ഗോള്‍ നേടുമ്പോള്‍ കളിയില്‍ ബാഴ്‌സ ഉണര്‍ന്നു വരുന്നേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 20 മിനിറ്റ് പിന്നിട്ടപ്പോള്‍ ലൂയിസ് സുവാരസുമായി കൊടുത്തുവാങ്ങിക്കയറിയ പന്ത് 20 വാര അകലെ നിന്നും മെസ്സി വലയില്‍ എത്തിച്ച് ബാഴ്‌സയെ ഒപ്പമാക്കി.

കളിയില്‍ 70 ശതമാനം സമയവും ബോള്‍ കൈവശം വെച്ചിട്ടും ബാഴ്‌സയ്ക്ക് വിജയം നേടാനായില്ല. ഇതോടെ ബാഴ്‌സിലോണയെ പിന്തള്ളി ലീഗ് ടേബിളില്‍ സെവിയ്യ ഒന്നാമതെത്തി. 16 പോയിന്റുള്ള അവര്‍ക്ക് പിന്നില്‍ ബാഴ്‌സയ്ക്ക് ശക്തമായ ഭീഷണി ഉയര്‍ത്തി അത്‌ലറ്റിക്കോ മാഡ്രിഡുമുണ്ട്. അത്‌ലറ്റിക്കോയ്ക്കും ബാഴ്‌സിലോണയ്ക്കും 15 പോയിന്റ് വീതമാണ്. അതേസമയം കഴിഞ്ഞ മത്സരം തോറ്റ റയല്‍ മാഡ്രിഡ് നാലാമതാണ്. 14 പോയിന്റുമായി റയലിനൊപ്പം എസ്പാനിയോളും അലാവസും തൊട്ടടുത്ത് നില്‍പ്പുണ്ട്.

Recent Updates

Related News