• Home
  • Sports
  • കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​രി​ക്ക​ല്‍ക്കൂ​ടി സമനിലയിൽ

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​രി​ക്ക​ല്‍ക്കൂ​ടി സമനിലയിൽ

പൂ​ന: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ജ​യി​ച്ചി​ല്ല, തോ​റ്റു​മി​ല്ല. സ​മ​നി​ല​യു​മാ​യി ഒ​രി​ക്ക​ല്‍ക്കൂ​ടി ക​ളം​വി​ട്ടു. ഇ​ത്ത​വ​ണ പൂ​ന സി​റ്റി എ​ഫ്‌​സി​യോ​ട് ബ്ലാ​സ്റ്റേ​ഴ്‌​സ് 1-1ന്‍റെ ​സ​മ​നി​ല​യു​മാ​യി പി​രി​യു​ക​യാ​യി​രു​ന്നു. ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ തു​ട​ര്‍ച്ച​യാ​യ നാ​ലാം സ​മ​നി​ല​യാ​ണ്. പി​ന്നി​ൽ​നി​ന്ന​ശേ​ഷമാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​യു​മാ​യി പൂ​ന വി​ട്ട​ത്.13-ാം മി​നി​റ്റി​ല്‍ മാ​ര്‍കോ സ്റ്റാ​ന്‍കോ​വി​ച്ച് പൂ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. 42-ാം മിനിറ്റിൽ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ഗോ​ള്‍ റ​ഫ​റി പു​നഃ​പ​രി​ശോ​ധ​യി​ലൂടെ അസാധുവാക്കി. പിന്നീട് വീണ്ടും ഗോള്‍ അനുവദിച്ചതായി അറിയിക്കുകയും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ റഫറി വീണ്ടും തീരുമാനം മാറ്റി. ഗോള്‍ വേണ്ടെന്ന്് തീരുമാനിക്കുകയും അതിന്റെ പേരില്‍ യാതൊരു ആനുകൂല്യങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് അനുവദിച്ചു. ടെലിവിഷന്‍ റീ പ്‌ളേയില്‍ ഗോളോ ഫൗളോ വിധിക്കാനുളള സാഹചര്യമുണ്ടായെങ്കിലും റഫറി തന്റെ അബദ്ധ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.

Recent Updates

Related News