• Home
  • Sports
  • ഗോകുലം കേരള എഫ‌്സിക്ക് തകർപ്പൻ ജയം

ഗോകുലം കേരള എഫ‌്സിക്ക് തകർപ്പൻ ജയം

കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ച് ഗോകുലം കേരള എഫ‌്സിയുടെ തകർപ്പൻ പ്രകടനം. എസ‌് രാജേഷ‌് നേടിയ ഗോളിൽ മിനർവ പഞ്ചാബിനെ ഗോകുലം കീഴടക്കി. ഇതോടെ ഐ ലീഗ‌് പോയിന്റ‌്പട്ടികയിലും ടീം കുതിച്ചു. അഞ്ചു കളിയിൽ രണ്ടു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി ഗോകുലം രണ്ടാം സ്ഥാനത്തെത്തി.മത്സരത്തിലുടനീളം മുന്നേറികളിച്ച ജയന്റ് കില്ലേഴ്സിന് വേണ്ടി മുന്നേറ്റവും പ്രതിരോധവും അവസരത്തിനൊത്തുയര്‍ന്നു. അഞ്ച് കളിയില്‍ നിന്ന് എട്ട് പോയന്റുമായാണ് ഗോകുലം ടേബിളില്‍ മുന്നേറ്റം നടത്തിയത്. നാല് മത്സരത്തില്‍ മൂന്ന് പോയിന്റ് മാത്രമുള്ള മിനര്‍വ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജേഷാണ് കളിയിലെ താരം.

മലയാളിതാരങ്ങളായ വി.പി സുഹൈര്‍- ഗനി അഹമ്മദ് നിഗം- എസ്.രാജേഷ് നീക്കമാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. വലതുവിങ്ങില്‍ നിന്ന് പന്തുമായി മുന്നേറിയ വി.പി സുഹൈര്‍ ബോക്സില്‍ മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന ഗനിക്ക് നീ്ട്ടിനല്‍കിയ പന്ത് സ്വീകരിച്ച് ഗനി നല്‍കിയ ക്രോസ് രണ്ട് മിനര്‍വ പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് രാജേഷ് ഹെഡ്ഡ് ചെയ്തു വലയിലാക്കി. കഴിഞ്ഞ ഹോം മാച്ചില്‍ ഷില്ലോങ് ലജോങിനായി നേടിയ രാജേഷ്-ഗനി കൂട്ടുകെട്ടിനെ ഓര്‍മ്മപ്പെടുത്തുന്നതായി ഇന്നലത്തെ ഗോള്‍. മുന്‍ മത്സരങ്ങളേതുപോലെ രണ്ടാംപകുതിയിലാണ് ഗോകുലം കൂടുതല്‍ ആക്രമിച്ചു കളിച്ചത്.

Recent Updates

Related News