കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം സമനില
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് ആണ് ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ സി.കെ വിനീത് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. സി.കെ.വിനീതിന്റെ ഒറ്റ ഗോളിൽ വിജയരഥത്തിലേക്ക് കടിച്ചു തൂങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്ക് മീതെ 85-ാം മിനിട്ടിൽ ഡൽഹി ഡൈനോമോസ് ഡൈനോമിറ്റ് പൊട്ടിച്ചു. ആ പ്രകമ്പനത്തിൽ നിന്ന് തലയുയർത്താനാവാതെ വീണ്ടും കൊമ്പൻമാർ സമനിലക്കുരുക്കിൽ കുടുങ്ങി.1-1.നേരത്തേ മുംബയ് എഫ്.സിയുമായും ആദ്യ ഹോം മാച്ചിൽ അവസാന നിമിഷം സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തി.ഡൽഹി രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു.