• Home
  • Sports
  • ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ലിവര്‍പൂള്‍ പി.എസ്.ജി ക്ലാസിക് പോര

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ലിവര്‍പൂള്‍ പി.എസ്.ജി ക്ലാസിക് പോരാട്ടം

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ലിവര്‍പൂള്‍ പി.എസ്.ജി ക്ലാസിക് പോരാട്ടം. രാത്രി 1.30ന് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡി പ്രിന്‍സസിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന ടീമുകളാണ് ലിവര്‍പൂളും പി.എസ്.ജിയും.നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി നാപോളിയാണ് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറു പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സഥാനത്തും അഞ്ചു പോയിന്റുമായി പി.എസ്.ജി മൂന്നാം സ്ഥാനത്തുമാണുള്ളത്.

അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഇരുടീമുകള്‍ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായ സ്ഥിതിയാണ്. ഏറെ നാളായി പരുക്കിന്റെ പിടിയിലായിരുന്നു ബ്രസീല്‍ താരം ഡാനി ആല്‍വേസ് പി.എസ്.ജി നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിന് ആല്‍വേസ് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച് വ്യക്തതയുണ്ടായിട്ടില്ല.

Recent Updates

Related News