സൗദിയിൽ വാണിജ്യസ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് സിവിൽ ഡിഫൻസ് ലൈസൻസ് നിർബന്ധമാക്കി
റിയാദ് ∙ സൗദിയിൽ വാണിജ്യസ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് സിവിൽ ഡിഫൻസ് ലൈസൻസ് നിർബന്ധമാക്കി. ഫെബ്രുവരി 20 മുതൽ ഇത് ബാധകമാകും. സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ തീരുമാനം. 2023 മെയിൽ സിവിൽ ഡിഫൻസിന്റെ ‘സലാമദ’ പോർട്ടലിൽ സ്ഥാപനങ്ങൾക്കുള്ള ലൈസൻസിങ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷ ഉപകരണ സർട്ടിഫിക്കറ്റുകൾ നൽകൽ, സ്ഥാപനങ്ങളുടെ ഫയൽ ഡാറ്റ ഭേദഗതി ചെയ്യൽ, സാങ്കേതിക റിപ്പോർട്ടുകൾ നൽകൽ, സുരക്ഷ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അംഗീകാരം എന്നീ സേവനങ്ങൾ നൽകുന്നതിലുൾപ്പെടുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.