നാട്ടിലേക്ക് പറക്കാം; ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ, കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്കുള്ള നിരക്ക് ഇങ്ങനെ
കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറിലേക്കാണ് ടിക്കറ്റ് നിരക്കിൽ ഇളവ്.
ഈ മാസം 31 വരെയാണ് ടിക്കറ്റ് നിരക്കിൽ ഇളവ്.
38 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
മസ്കറ്റ്: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ ടിക്കറ്റ് എടുക്കാം, ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണ് ബജറ്റ് വിമാന കമ്പനികൾ ആയ എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും അറിയിച്ചിരിക്കുന്നത്. സിറാജ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറുകളിലേക്ക് യാത്ര ചെയ്യാൻ 38 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ ചുവടെ ചേർക്കുന്നു
മസ്കറ്റ് - തിരുവനന്തപുരം: 33 റിയാൽ
മസ്കറ്റ്- കൊച്ചി: 35 റിയാൽ
മസ്കറ്റ്- മംഗളൂരു- 37 റിയാൽ
മസ്കറ്റ് - കണ്ണൂർ- 38 റിയാൽ
സലാം എയറിന്റെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
മസ്കറ്റ്- കോഴിക്കോട്- 34.20
മസ്കറ്റ്- തിരുവനന്തപുരംഡ 36. 20 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ടിക്കറ്റുകൾ വെബ്സെെറ്റിൽ നിന്നും വാങ്ങാൻ സാധിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.