• Home
  • News
  • ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ക്യാൻസർ, ഹൃദ്രോ​ഗ സാധ്യത കൂടുതൽ, പഠനം

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ക്യാൻസർ, ഹൃദ്രോ​ഗ സാധ്യത കൂടുതൽ, പഠനം

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ക്യാൻസർ, ഹൃദ്രോ​ഗം, വിവിധ ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഓസ്‌ട്രേലിയ, യുഎസ്, ഫ്രാൻസ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

ഉയർന്ന അൾട്രാ പ്രോസസ്ഡ് ഭക്ഷണം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനമാണെന്ന് വിദ​ഗ്ധർ പറയുന്നു.

മധുരമുള്ള ശീതളപാനീയങ്ങളും ഉൾപ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് അകാല മരണത്തിന് കാരണമാകുമെന്ന് ​അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കൃത്രിമ നിറങ്ങൾ അല്ലെങ്കിൽ പ്രിസർവേറ്റീവുകൾ തുടങ്ങിയ നിരവധി ചേരുവകൾ അടങ്ങിയിട്ടുണ്ട്. കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അല്ലെങ്കിൽ സ്റ്റെബിലൈസറുകളും പോലുള്ള അഡിറ്റീവുകളും അവയിൽ അടങ്ങിയിരിക്കാം. 

ശീതീകരിച്ച ഭക്ഷണം, ശീതളപാനീയങ്ങൾ, ഹോട്ട് ഡോഗ്,  ഫാസ്റ്റ് ഫുഡ്, പാക്കേജുചെയ്ത കുക്കികൾ, കേക്കുകൾ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ എന്നിവയാണ് അവയിൽ ചിലത്. ഉയർന്ന അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്നത്  ഉറക്ക പ്രശ്‌നങ്ങൾ, വിഷാദരോഗത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. 

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് സ്തനാർബുദം, വൻകുടൽ കാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മധുരമുള്ള ലഘുഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ബേക്കഡ് സാധനങ്ങൾ, ഫാസ്റ്റ് ഫുഡ്, മധുരമുള്ള പാനീയങ്ങൾ, റെഡി-ടു ഈറ്റ് ഭക്ഷണം എന്നിവ ആരോ​ഗ്യത്തിന് അപകടകരമാണ്. ഈ ഭക്ഷണങ്ങളിൽ സാധാരണയായി അവശ്യ പോഷകങ്ങളും നാരുകളും കുറവാണ്. കൂടാതെ, അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര, ഉപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All