• Home
  • News
  • കുട്ടികൾ കൂടുതൽ നേരം ഫോണിൽ കളിക്കുന്നുണ്ടോ? എങ്കിൽ വെര്‍ച്വല്‍ ഓട്ടിസം അപകട സാധ്

കുട്ടികൾ കൂടുതൽ നേരം ഫോണിൽ കളിക്കുന്നുണ്ടോ? എങ്കിൽ വെര്‍ച്വല്‍ ഓട്ടിസം അപകട സാധ്യത, ലക്ഷണങ്ങൾ

കുട്ടികൾ മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്നു; ഭക്ഷണസമയത്തും ടോയ്‌ലറ്റിലും പോലും അവർക്ക് ഇത് ആവശ്യമാണ്. കുട്ടികളിലെ ഈ അമിത സ്ക്രീന്‍ ഉപയോഗം വളരെയധികം ആരോഗ്യ പ്രശ്നനഗള്‍ക്ക് കാരനമാകുന്നവയാണ്. അത് അവരുടെ മസ്തിഷ്ക വികാസത്തെ വളരെയധികം ദോഷകരമായി ബാധിചെക്കാം എന്ന് പഠനങ്ങള്‍ പോലും പറയുന്നു. ഇത് കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലേക്ക് (ASD) നയിച്ചേക്കാം. എന്താണെന്ന് വെർച്വൽ ഓട്ടിസം ? ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പോലെ തന്നെയാണോ വെർച്വൽ ഓട്ടിസം ? എന്താണ് ഇവ ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ? ഇവയ്ക്കുള്ള ഉത്തരമാണ് ഇവിടെ :

എന്താണ് വെർച്വൽ ഓട്ടിസം? വെർച്വൽ ലോകം യഥാർത്ഥമല്ല. നിങ്ങൾക്ക് അത് കാണാനും കേൾക്കാനും കഴിയും, പക്ഷേ നിങ്ങൾക്ക് അത് അനുഭവിക്കാനോ സ്പർശിക്കാനോ കഴിയില്ല. ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കളെയും സ്പർശിച്ചും, മണത്തുകൊണ്ടും, ചലിപ്പിച്ചും, രുചിച്ചും, കണ്ടും, കേട്ടും അവരുടെ ചുറ്റുപാടുകൾ അറിഞ്ഞു കൊണ്ടാണ്, അനുഭവിച്ചു കൊണ്ടാണ് ചെയ്തുകൊണ്ടാണ് കുട്ടികൾ പഠിക്കുന്നത്. എന്നാല്‍ ഗാഡ്‌ജെറ്റുകളുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോൾ കുട്ടികൾക്ക് യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയില്ല.

രണ്ട് വയസ്സിന് താഴെയുള്ള കൊച്ചുകുട്ടികൾ അമിതമായി സ്‌ക്രീനുകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വെർച്വൽ ഓട്ടിസം, ഇത് എഎസ്ഡി പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. മൂന്ന് വയസ്സിന് താഴെയുള്ള ടിവി, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ അമിതമായി ചിലവഴിക്കുന്ന കുട്ടികൾക്ക് ആശയവിനിമയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും പലപ്പോഴും പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. വെർച്വൽ ഓട്ടിസത്തിനും എഎസ്ഡിക്കും സമാനമായ സ്വഭാവസവിശേഷതകൾ ഉള്ളതിനാൽ, ഒരു കുട്ടിക്ക് വെർച്വൽ ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം ? എങ്ങനെയാണ് വെർച്വൽ ഓട്ടിസം രോഗനിർണയം നടത്തുന്നത്? എല്ലാ സമയത്തും ഏതെങ്കിലും ഒരു ഗാഡ്ജെറ്റിന് അടിമപ്പെട്ട അവസ്ഥ ഉണ്ടാകുന്നതായി അനുഭവപ്പെടുന്നത് വെർച്വൽ ഓട്ടിസത്തിൻ്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണ സമയത്തോ ടോയിലെറ്റില്‍ പോലുമോ മൊബൈല്‍ ഉള്‍പ്പടെ ആവശ്യമായി വരുന്നത് ഇവയുടെ ലക്ഷണമാണ്. എന്നാല്‍ ബലം പ്രയോഗിച്ച് മൊബൈല്‍ അല്ലെങ്കില്‍ ടിവിയില്‍ നിന്നും ശ്രദ്ധ മാറ്റുന്നത് ഒരു പക്ഷെ ആക്രമണപരമായ അവസ്ഥയിലേക്കും എത്തിച്ചേക്കാം. വെർച്വൽ ഓട്ടിസം സംഭവിക്കുന്നത് കുട്ടികള്‍ അമിതമായി സ്‌ക്രീനുകളിൽ ആസക്തി ഉള്ളവരായി മാറുന്നത് കൊണ്ടാണ്. അതിനാല്‍ തന്നെ മൊബൈല്‍ / ടിവി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ നിന്ന് അവരെ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലേക്ക് മാറ്റുന്നത് “വെർച്വൽ ഓട്ടിസ” ലക്ഷണങ്ങളില്‍ നിന്നും മോചിപ്പിക്കുവനുള്ള മാര്‍ഗ്ഗങ്ങളാണ്.

വെർച്വൽ ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ:
-ഹൈപ്പർ ആക്ടിവിറ്റി
-ശ്രദ്ധിക്കാനുള്ള കഴിവില്ലായ്മ
-കളി പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ലായ്മ (വെർച്വൽ ലോകത്തിന് പുറമെ)
-സംസാരത്തിനുള്ള കാലതാമസം
-സാമൂഹിക ഇടപെടലിൻ്റെ അഭാവം
-ക്ഷോഭവും മാനസികാവസ്ഥയും

  • കുറഞ്ഞ അറിവ്

വെർച്വൽ ഓട്ടിസം ഒഴിവാക്കുവാനാകുമോ ?

സ്‌ക്രീനില്‍ നിന്നുള്ള ശ്രദ്ധ മാറ്റുമ്പോള്‍ സ്വാഭാവികമായും വെർച്വൽ ഓട്ടിസത്തിൻ്റെ ലക്ഷണങ്ങളും അപ്രത്യക്ഷമാകാറുണ്ട്. മാത്രമല്ല കുട്ടിയുടെ വിജ്ഞാനം, ഹൈപ്പർ ആക്ടിവിറ്റി, ക്ഷോഭം എന്നിവയിൽ കാര്യമായ പുരോഗതി കാണാൻ കഴിയും. വെർച്വൽ ഓട്ടിസത്തിന് കാരണമാകുന്നത് എന്താണ് ? ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷൻ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ സ്‌ക്രീനുകളിൽ കുട്ടികൾ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കൊണ്ടാണ് വെർച്വൽ ഓട്ടിസം ഉണ്ടാകുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All