• Home
  • News
  • ഈ വിറ്റാമിൻ അമിതമായി കഴിക്കുന്നത് ഹൃദ്രോഗം ഉണ്ടാകാനും സ്ട്രോക്ക് സാധ്യത വര്‍ധിക്

ഈ വിറ്റാമിൻ അമിതമായി കഴിക്കുന്നത് ഹൃദ്രോഗം ഉണ്ടാകാനും സ്ട്രോക്ക് സാധ്യത വര്‍ധിക്കാനും കാരണമാകുമെന്ന് പഠനം

വിറ്റാമിൻ ബി3 അല്ലെങ്കിൽ നിയാസിൻ അമിതമായി കഴിക്കുന്നത് ധമനികളിൽ വീക്കം ഉണ്ടാകാനും ഹൃദ്രോഗം ഉണ്ടാകാനും സ്ട്രോക്ക് സാധ്യത വര്‍ധിക്കാനും കാരണമാകുമെന്ന് പഠനം. നേച്ചർ മെഡിസിനിൽ ആണ്  പഠനഫലം പ്രസിദ്ധീകരിച്ചത്. പഠനത്തിനായി, 1,100-ലധികം ആളുകളെ ഗവേഷകര്‍ നിരീക്ഷിച്ചു. 2PY, 4PY എന്നീ രണ്ട് തന്മാത്രകളെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ശരീരത്തിൽ അധികമുള്ള നിയാസിൻ വിഘടിപ്പിക്കുമ്പോൾ ഇവ രണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു.

2PY, 4PY എന്നിവയില്‍ ഏതെങ്കിലും തന്മാത്രയുടെ  അളവ് ഉയര്‍ന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു. വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെള്ളത്തിൽ ലയിക്കുന്ന ബി കോംപ്ലക്സ് വിറ്റാമിനാണ് വിറ്റാമിൻ ബി3 അഥവാ നിയാസിൻ. സെല്ലുലാർ മെറ്റബോളിസം, ഊർജ്ജ ഉത്പാദനം, നാഡീവ്യവസ്തയുടെ പ്രവർത്തനം എന്നിവയിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.

മാംസം, കോഴി, മത്സ്യം, നട്സ്, സീഡുകള്‍ തുടങ്ങിയ ഭക്ഷണങ്ങളിൽ നിയാസിൻ ധാരാളമായി കാണപ്പെടുന്നു. കൂടാതെ, ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിൽ നിന്ന് ശരീരത്തിന് നിയാസിൻ സമന്വയിപ്പിക്കാൻ കഴിയും. വിറ്റാമിൻ ബി 3 യുടെ കുറവ് പെല്ലഗ്ര എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ത്വക്ക് വിണ്ട് കീറുക, പാടുകൾ ഉണ്ടാവുക, നിറവ്യത്ത്യാസം വരിക, വായിലും നാവിലും വ്രണങ്ങളും വീക്കങ്ങളും ഉണ്ടാവുക, വയറിളക്കം, ഡിമെൻഷ്യ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എൽഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് ഉയർത്താനും  നിയാസിൻ സഹായിക്കും. എന്നിരുന്നാലും, ഉയർന്ന അളവിലുള്ള നിയാസിൻ ഹൃദയം, കരള്‍ എന്നിവയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

പ്രത്യേകിച്ച് നിയാസിൻ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള പുതിയ അപകട ഘടകമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. സ്റ്റാൻലി ഹാസെൻ പറയുന്നു. 'നിയാസിൻ കൊളസ്ട്രോൾ കുറയ്ക്കുന്നുണ്ടെങ്കിലും, അധിക നിയാസിൻ എൽഡിഎൽ കുറയ്ക്കുന്നതിനെ തടയും. ഇത്തരത്തിലും ഹൃദ്രോഗ സാധ്യത കൂടും'- ഡോ. സ്റ്റാൻലി ഹാസെൻ കൂട്ടിച്ചേര്‍ത്തു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All