കുവൈത്തില്‍ നാല് ദിവസം തുടര്‍ച്ചയായി അവധി
കുവൈത്ത് സിറ്റി : കുവൈത്തില്‍ ദേശീയ ദിനം, വിമോചന ദിനം എന്നിവ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് തുടര്‍ച്ചയായി അവധി ലഭിക്കുക.
ഫെബ്രുവരി 25 ഞായറാഴ്ചയും 26 തിങ്കളാഴ്ചയും അവധി ആയിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് അറിയിച്ചു. മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതു സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. വെള്ളി, ശനി വാരാന്ത്യ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ നാല് ദിവസമാണ് അവധി ലഭിക്കുക. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൗരന്മാര്ക്കും സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് അവധി. ഫെബ്രുവരി 27 ചൊവ്വാഴ്ച മുതല്‍ പ്രവൃത്തി ദിനം പുനരാരംഭിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.