• Home
  • News
  • ജിസിസി രാജ്യങ്ങളിലെ ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങൾ അറിയാം

ജിസിസി രാജ്യങ്ങളിലെ ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങൾ അറിയാം

മനാമ : റമദാന്‍ മാസം അവസാന ദിനങ്ങളിലേക്ക് കടന്നതോടെ ജിസിസിയിലുടനീളം ഈദുല്‍ ഫിത്തര്‍ അവധികള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ അവധി ദിനങ്ങള്‍ ലഭിക്കുന്ന വേളയാണിത്. നാട്ടിലേക്ക് പോകുന്നതിനും അവധിക്കാല യാത്രകള്‍ക്കും ഏറ്റവുമധികം പേര്‍ തിരഞ്ഞെടുക്കുന്ന സമയമാണിത്.

ബഹ്റൈന്‍
ബഹ്റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഈ അവദി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഇന്നലെ ഏപ്രില്‍ 7 ഞായറാഴ്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്തര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും അവധിയായിരിക്കും. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയ്ക്ക് ഈ മൂന്നു ദിവസങ്ങളില്‍ അവധിയായിരിക്കും.

യുഎഇ
യുഎഇ ഭരണകൂടം പൊതു, സ്വകാര്യ മേഖലകള്‍ക്ക് നീണ്ട ഈദുല്‍ ഫിത്തര്‍ അവധികള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ യുഎഇയില്‍ പൊതു അവധിയാണ്. ഇന്നലെയും അതിന്റെ തലേദിവസവും വാരാന്ത്യ അവധി ദിനങ്ങളായിരുന്നു. നാളെയാണ് പെരുന്നാള്‍ ദിനമെങ്കില്‍ വെള്ളിയാഴ്ച വരെയും മറ്റന്നാളാണ് പെരുന്നാളെങ്കില്‍ അടുത്ത തിങ്കളാഴ്ച വരെയും പൊതു അവധിയാണ്. നാല് വാരാന്ത്യ അവധിദിനങ്ങള്‍ കൂടി കണക്കാക്കിയാല്‍ ഒമ്പതുദിവസം അവധി ലഭിക്കും.
തുടര്‍ച്ചയായ അവധി ദിനങ്ങള്‍ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആഘോഷങ്ങളില്‍ ഏര്‍പ്പെടാനും മതപരമായ ആചാരങ്ങള്‍ പിന്തുടരാനും അവസരം നല്‍കുന്നു. സ്വകാര്യ മേഖലയിലെ അവധി ദിനങ്ങള്‍ റമദാന്‍ 29 ന് ആരംഭിച്ച് ശവ്വാല്‍ 3 വരെയാണ്.
സൗദി അറേബ്യ
ഈദുല്‍ ഫിത്തര്‍ അവധി ഏപ്രില്‍ 9 ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസമാണ് അവധി. വെള്ളി-ശനി വാരാന്ത്യദിനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഏപ്രില്‍ 9 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 13 ശനിയാഴ്ച വരെ അഞ്ച് ദിവസത്തെ ഇടവേള ലഭിക്കും.

ഖത്തര്‍
മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 7 (AH 1445, റമദാന്‍ 28) ഞായറാഴ്ച അവധി (Eid al-Fitr Qatar) ആരംഭിച്ച് ഏപ്രില്‍ 15ന് തിങ്കളാഴ്ച അവസാനിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു.

ഒമാന്‍
ഒമാന്‍ പൊതു-സ്വകാര്യ മേഖലകളിലെ ഈദുല്‍ ഫിത്തര്‍ അവധി ഏപ്രില്‍ 9ന് തുല്യമായ റമദാന്‍ 29 1445 ഹിജ്‌റ ചൊവ്വാഴ്ച ആരംഭിച്ച് 2024 ഏപ്രില്‍ 13 ശനിയാഴ്ച അവസാനിക്കുമെന്ന് ഒമാന്‍ സുല്‍ത്താനേറ്റ് പ്രഖ്യാപിച്ചു. ഏപ്രില്‍ 14 ഞായറാഴ്ച ജീവനക്കാര്‍ ജോലി പുനരാരംഭിക്കും.

കുവൈറ്റ്
ഈദുല്‍ ഫിത്തറിന് ഏപ്രില്‍ 9 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 13 ശനിയാഴ്ച വരെയായിരിക്കും അവധിയെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി) അറിയിച്ചു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All