മകന്റെ ഘാതകനെ വാള്‍മുനയില്‍ നിന്ന് രക്ഷിച്ച് സൗദി പൗരന്‍, മാപ്പ് നല്‍കുന്ന വീഡിയോ വൈറല്‍
— ???????? ????? (@SelaElnagar) April 6, 2024
റിയാദ് : മകന്റെ കൊലയാളിക്ക് സൗദി പൗരന്‍ നിരുപാധികം മാപ്പ് നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റി. വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നഷ്ടപരിഹാരമൊന്നും ഈടാക്കാതെ മാപ്പ് നല്‍കുകയായിരുന്നു.
വിശുദ്ധ റമദാനില്‍ ദൈവിക പ്രീതി മാത്രം കാംക്ഷിച്ച് ആതി അല്‍മാലികി ആണ് മാപ്പു നല്‍കിയത്. മധ്യസ്ഥ ചര്‍ച്ചക്ക് എത്തിയ പൗരപ്രമുഖര്‍ അടക്കമുള്ളവര്‍ക്ക് മുന്നില്‍ വച്ചായിരുന്നു പ്രഖ്യാപനം.
മാപ്പു നല്‍കുകയാണെന്ന് അറിയിച്ചതോടെ അവിടെ കൂടിയിരുന്നവര്‍ ആശ്ലേഷിച്ചും സ്നേഹചുംബനം നല്‍കിയും ആതി അല്‍മാലികിയെ അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണ് വൈറലായത്. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന അനുഗ്രഹീത രാത്രിയായി വിശ്വാസികള്‍ കരുതുന്ന റമദാന്‍ 27ാം രാവിലെ ഹൃദയസ്പര്‍ശിയായ രംഗം കണ്ട നെറ്റിസണ്‍സും പിതാവിന്റെ മഹാമവസ്‌കതയെ വാഴ്ത്തി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.