ഉംറ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്ന വയോധിക അന്തരിച്ചു
മദീന ∙ ഉംറ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കാൻ ബസിലിരിക്കെ വയനാട് പള്ളിക്കണ്ടി സ്വദേശിനി കദീജ (76) മദീനയിൽ അന്തരിച്ചു. സ്വകാര്യ ഗ്രൂപ്പിനൊപ്പം ഉംറ നിർവഹിക്കാൻഎത്തിയതായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മദീനയിലെ ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും. ഭർത്താവ് പരേതനായ മൂസ. മക്കൾ: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൽ ഗഫൂർ, മൈമൂന, സാജിത് ഫൈസി, നവാസ്. നടപടിക്രമങ്ങളുടെ സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിഭാഗം രംഗത്തുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.