• Home
  • News
  • എയർപോർട്ടുകളിൽനിന്ന്​ ആളെ കയറ്റുന്ന അനധികൃത ടാക്​സികളിൽ നിന്ന് വൻതുക പിഴ ഈടാക്കു

എയർപോർട്ടുകളിൽനിന്ന്​ ആളെ കയറ്റുന്ന അനധികൃത ടാക്​സികളിൽ നിന്ന് വൻതുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

റിയാദ്: രാജ്യത്തെ എയർപ്പോർട്ടുകളിൽനിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാൽ​ 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്​. അനധികൃത ടാക്​സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു​. ഇത്തരം സർവിസ്​ നടത്താൻ താൽപര്യമുള്ളവർ അവരുടെ വാഹനങ്ങൾ ടാക്​സി ലൈസൻസുള്ള കമ്പനികളിലൊന്നിന്​ കീഴിൽ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയിൽനിന്ന്​ പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു. 

വ്യാജ ടാക്​സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്​റ്റ്​സ്​ ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് ഹോൾഡിങ്​ കമ്പനി എന്നിവയുമായി സഹകരിച്ച് ‘ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രചെയ്യരുത്​’ എന്ന തലക്കെട്ടിൽ സംയുക്ത ബോധവൽക്കരണ കാമ്പയിനും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്​. ടാക്​സി പെർമിറ്റുള്ള വാഹനങ്ങൾ യാത്രക്കാർക്ക് സുരക്ഷിതത്വവും നല്ല അനുഭവവും ഉറപ്പുനൽകുമെന്ന് അതോറിറ്റി വിശദീകരിച്ചു. സുരക്ഷയുടെയും ഗുണനിലവാരത്തി​ന്റെയും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സുഗമമായ ഗതാഗത അനുഭവം അത് ഉറപ്പാക്കുന്നു.

ഏകദേശം 2000 ടാക്​സികൾ, 55ലധികം കാർ റെൻറൽ ഓഫീസുകൾ, പൊതുഗതാഗത ബസുകൾ, ലൈസൻസ്​ഡ്​ ടാക്​സി ആപ്പുകൾ എന്നിവയിലൂടെ യാത്രക്കാർക്ക്​ ആവശ്യമായ ഗതാഗത സൗകര്യം സൗദിയി​ലെ വിമാനത്താവളങ്ങളിൽനിന്ന്​ ലഭ്യമാണ്​​. ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹറമൈൻ എക്​സ്​പ്രസ്​ ട്രെയിനുമുണ്ട്​. പണം ഡിജിറ്റൽ പേയ്‌മെൻറായി നൽകാം, 

സഞ്ചാര പാത നേരിട്ട് ട്രാക്ക് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി സേവനങ്ങളാണ്​ ടാക്​സി ലൈസൻസുള്ള കമ്പനികൾ നൽകുന്ന ഉറപ്പ്​. ഇത് യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെയും സുരക്ഷയുടെയും നിലവാരം ഉയർത്തുന്നതിന് സഹായിക്കും​. വിമാനത്താവളങ്ങളിൽ ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ നൽകുന്നത്​ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും അതോറിറ്റി പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All