• Home
  • News
  • പ്രവാസി മലയാളി നാട്ടില്‍നിന്ന് മടങ്ങിയെത്തി ആറാം ദിവസം മരിച്ചു

പ്രവാസി മലയാളി നാട്ടില്‍നിന്ന് മടങ്ങിയെത്തി ആറാം ദിവസം മരിച്ചു

 

അബുദാബി : പ്രവാസി മലയാളി യുഎഇയില്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് ബളാന്തോട് മുന്തന്‍മൂല നിട്ടൂര്‍ രാഘവന്‍ നായര്‍ (60) ആണ് നിര്യാതനായത്. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് അബുദാബിയില്‍ തിരിച്ചെത്തി ആറാം ദിവസമാണ് മരണം

കോര്‍ണിഷ് ഹോസ്പിറ്റലില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് നാട്ടില്‍ പോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്.

ഹംദാന്‍ സ്ട്രീറ്റിലെ സണ്‍ ആന്‍ഡ് സാന്‍സിന് സമീപത്തെ താമസ സ്ഥലത്താണ് മരിച്ചത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പരേതനായ പനത്തടി തച്ചര്‍കടവിലെ നാരായണ പൊതുവാളിന്റെ മകനാണ്. ഗീതയാണ് ഭാര്യ. മക്കള്‍: അനന്തു (ദുബായ്), അഞ്ജന.
.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All