• Home
  • News
  • എ​യ​ർ​ഹോ​സ്​​റ്റ​സ് പൈ​ല​റ്റ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം, ര​ണ്ടാം​ഘ​ട

എ​യ​ർ​ഹോ​സ്​​റ്റ​സ് പൈ​ല​റ്റ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം, ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി

റിയാദ്: വ്യോമയാന രംഗത്ത് കൂടുതൽ സ്വദേശിവത്കരണ നടപടികൾ തുടങ്ങി. പൈലറ്റ്, എയർഹോസ്റ്റസ് ജോലികളിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആണ് തുടങ്ങിയിരിക്കുന്നത്. ഈ നിയമം ബാധകമാകുന്നത് അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരിക്കും.

എയർഹോസ്റ്റസ് 70 ശതമാനവും ഫിക്സ്ഡ് വിങ് പൈലറ്റ് ജോലി 60 ശതമാനവും സൗദി പൗരൻമാർ ആയിരിക്കണം. മാർച്ച് നാല് മുതൽ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക. സൗദി പൗരൻമാർക്ക് ജോലിക്കായി അപേക്ഷിക്കാം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടിയവർ ആയിരിക്കണം.

മാനവ വിഭവശേഷി മന്ത്രാലയം ആണ് സ്വദേശിവത്കരണം നടപ്പാക്കുക. ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രാലത്തിന്‍റെ പങ്കാളിത്തത്തോടെയാണ് ഈ മേഖലയിലെ സ്വദേശിവത്കരണം നടത്തുന്നത്. സൗദിയിലെ യുവതി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
രണ്ടാം ഘട്ട സ്വദേശിവത്കരണത്തിന്‍റെ ലൈസൻസ്ഡ് ഏവിയേഷൻ ജോലികൾക്കായുള്ള നടപടികൾ ആണ് നടന്നു കൊണ്ടുവന്നിരിക്കുന്നത്. അതിന് വേണ്ടിയുള്ള മാർഗ നിർദേശങ്ങൾ നൽകി. സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന പിന്തുണ ഉയർത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള തൊഴിൽ പരിപാടികൾ കൊണ്ടുവരാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All