• Home
  • News
  • ഷാർജ–ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം, യാത്ര നിരക്കും റൂട്ടും അറിയാം

ഷാർജ–ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം, യാത്ര നിരക്കും റൂട്ടും അറിയാം

ഷാർജ ∙ പ്രഖ്യാപിച്ചിരുന്നതിൽ നിന്ന് ഒരു ദിവസം വൈകിയാണെങ്കിലും ഷാർജ –ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസിൽ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് കൽബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കൽബയിൽ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ് തുടർന്ന് കൽബ ചെക് പോസ്റ്റിലാണ് നിർത്തിയത്. ഇവിടെ എമിഗ്രേഷൻ പരിശോധന കഴിഞ്ഞാൽ ശൗചാലയവും മറ്റും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഉച്ചഭക്ഷണവും യാത്രാ മധ്യേ ആയിരിക്കും. 8 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബസ് മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്തും. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കുന്നു. ഇന്നലെ (27)ന് ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.

∙പണം ലാഭം; കാഴ്ചകൾ ആസ്വദിക്കാം
നേരത്തെ വിമാനത്തിലാണ് ഒമാനിലേയ്ക്ക് യാത്ര ചെയ്തിട്ടുള്ളതെങ്കിലും ബസ് യാത്ര അതിലേറെ ആസ്വാദ്യകരമാണെന്ന് യാത്രക്കാരിലൊരാളായ, ദുബായിൽ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി സുബിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. മിനി സ്ലീപ്പർ കുഷ്യൻ സീറ്റിൽ നല്ല റിലാക്സായി ഇരുന്ന് യാത്ര ചെയ്യാം. ടെലിവിഷൻ ഉണ്ടെങ്കിലും റൂട്ട് ഡിസ്പ്ലേ മാത്രമേയുള്ളൂ. ഒമാൻ അതിർത്തി പിന്നിടുമ്പോൾ വൈഫൈ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സുബിനെ കൂടാതെ, സഹപ്രവർത്തകരായ വിനീത് കരുനാഗപ്പള്ളി, രാജേഷ് രാജ് കായംകുളം എന്നിവരാണ് മലയാളി യാത്രക്കാർ.

∙ വൺവേ ടിക്കറ്റിന് 100 ദിർഹം; എമിഗ്രേഷനിൽ 30 ദിർഹം
യുഎഇയിൽ നിന്ന് ഒമാനിലേക്ക് വൺവേ വിമാന ടിക്കറ്റ് നിരക്ക് 300 ദിർഹമാണ്. ബസിനാണെങ്കിൽ 100 ദിർഹം മതി. കൽബ ചെക് പോസ്റ്റിലെ എമിഗ്രേഷനിൽ 30 ദിർഹം ഫീസ് അടയ്ക്കണം. (ചില ചെക് പോസ്റ്റുകളിൽ ഈ ഫീസ് ഈടാക്കുന്നുമില്ല).

∙ വൺവേ ടിക്കറ്റിന് 100 ദിർഹം; എമിഗ്രേഷനിൽ 30 ദിർഹം
യുഎഇയിൽ നിന്ന് ഒമാനിലേക്ക് വൺവേ വിമാന ടിക്കറ്റ് നിരക്ക് 300 ദിർഹമാണ്. ബസിനാണെങ്കിൽ 100 ദിർഹം മതി. കൽബ ചെക് പോസ്റ്റിലെ എമിഗ്രേഷനിൽ 30 ദിർഹം ഫീസ് അടയ്ക്കണം. (ചില ചെക് പോസ്റ്റുകളിൽ ഈ ഫീസ് ഈടാക്കുന്നുമില്ല).

∙ ഒമാന്‍ ടൂറിസ്റ്റ് വീസ ലഭിക്കാൻ
യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്ന ഉയർന്ന ജോലിക്കാർക്ക് ഓൺ അറൈവൽ വീസ സൗജന്യമാണ്. 14 ദിവസത്തേയ്ക്കാണ് വീസ ലഭിക്കുക. അല്ലാത്തവർ ഓൺലൈനായി ഇ–വീസ എടുത്തിരിക്കണം. 10 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 500 ദിർഹവും 30 ദിവസത്തേയ്ക്ക് 850 ദിർഹവുമാണ് ടൂറിസ്റ്റ് കമ്പനികൾ ഈടാക്കുന്നത്.

∙ പ്രതിദിനം 2 ബസ് സർവീസ്
മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേക്കും തിരിച്ചും പ്രതിദിനം രണ്ട് സര്‍വീസുകളാണുള്ളത്. അല്‍ ജുബൈലില്‍ നിന്ന് പുലര്‍ച്ചെ 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 2.30നും വൈകിട്ട് 4.00ന് പുറപ്പെടുന്ന ബസ് രാത്രി 11.50നും അസൈബ സ്‌റ്റേഷനില്‍ എത്തും. പുലര്‍ച്ചെ 6.30ന് അസൈബയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ച തിരിഞ്ഞ് 3.40നും വൈകിട്ട് 4.30ന് പുറപ്പെടുന്ന ബസ് അര്‍ധരാത്രി 1.10നും ഷാർജ അല്‍ ജുബൈല്‍ സ്‌റ്റേഷനില്‍ എത്തും.

ഒമാനും യുഎഇക്കും ഇടയിൽ വിവിധ ബസ് സര്‍വീസുകള്‍ നിലവിലുണ്ട്. മസ്‌കത്ത്-ഷാര്‍ജ ഡയറക്ട് സര്‍വീസ് ആരംഭിച്ചതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. പെരുന്നാളിനും മറ്റു അവധി ദിവസങ്ങളിലും യുഎഇയിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഒമാനിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും നാട് കാണാനും പോകാറുണ്ട്. സ്വന്തം വാഹനങ്ങളിലും വിമാനത്തിലുമാണ് മിക്കവരും പോകാറ്. ഇനി മുവാസലാത് ബസിലാകാം യാത്ര.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All