• Home
  • News
  • ഒമാനിലെ ഇബ്രയിൽ പുതിയ സ്വകാര്യ മൃഗശാല വരുന്നു, 300 ഓളം മൃഗങ്ങളെ ഉൾക്കൊള്ളിച്ചാണ

ഒമാനിലെ ഇബ്രയിൽ പുതിയ സ്വകാര്യ മൃഗശാല വരുന്നു, 300 ഓളം മൃഗങ്ങളെ ഉൾക്കൊള്ളിച്ചാണ് മൃഗശാല വരുന്നത്

ഇബ്ര : ഒമാനിലെ ഇബ്രയിൽ സ്വകാര്യ മൃഗശാല വരുന്നു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 300 ഓളം മൃഗങ്ങളെ ഉൾക്കൊള്ളിച്ചാണ് മൃഗശാല നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഒമാനിലെ ടൂറിസം രംഗത്ത് പുതിയ ഉണർവ് ആണ് ഇത് ഉണ്ടാക്കുന്നത്. ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുന്ന തരത്തിലാണ് പുതിയ മൃഗശാല വരുന്നത്.

കാടുകൾ, പുൽമേടുകൾ, മേച്ചിൽപ്പുറങ്ങൾ, എന്നിവ തയ്യാറാക്കും. കടുവയും സിംഹവും മുതൽ മാനുകളും പക്ഷികളും വരെ ഉണ്ടായിരിക്കും. കൂടാതെ മറ്റു അറേബ്യൻ ജീവികളും വ്യത്യസ്ത ജന്തു വൈവിധ്യങ്ങളെയും ഇവിടെ കാണാൻ സാധിക്കും. 150,000 ചതുരശ്ര മീറ്റർ ഏരിയയിൽ ആണ് മൃഗശാല വരാൻ പോകുന്നത്. മൃഗശാലയോട് ചേർന്ന് വാട്ടർ തീം പാർക്കും ഒരു ഫാമിലി എന്റർടൈൻമെന്റ് അവന്യൂസും ഉൾപ്പെടെ ഒരുക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ആഗോള ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾ ആണ് കൊണ്ടുവരുന്നത്. വിനോദ സഞ്ചാര ഭൂപടത്തിൽ ഒമാനെ അടയാളപ്പെടുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മൃഗശാലക്ക് തുടക്കമിട്ടിരിക്കുന്നത് ഖൽഫാൻ ബിൻ സഈദ് അൽ മഅ്മരി ആണ്. ജിസിസി രാജ്യങ്ങളിൽ നിന്നും മാത്രമല്ല, മറ്റു ഏഷ്യൽ യൂറേപ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ തരത്തിലുള്ള ജീവികളെ മൃഗശാലയിൽ എത്തുക്കും. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഖൽഫാൻ ബിൻ സഈദ് അൽ മഅ്മരി വ്യക്തമാക്കി.

പക്ഷികൾ, മൃഗങ്ങൾ, പാമ്പുകൾ തുടങ്ങിയവ വിഭാഗത്തിൽപ്പെട്ട ഒരു നീണ്ട നിര തന്നെ ഇവിടെ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ആനയെ കൊണ്ടുവരുന്നില്ലെങ്കിലും ഭാവിയിൽ ആനകളെ കൊണ്ടു വരും. ആനകൾ ഉള്ള രാജ്യങ്ങളെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഏജൻസികളുമായി ബന്ധപ്പെട്ട വലിയ തരത്തിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ പൂർത്തിയായാൽ ആനകളെ ഇന്ത്യയിൽ നിന്നും കൊണ്ടു വന്നേക്കാം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All