ചെന്നൈയിനിൽ മുൻ ബാഴ്സലോണ താരം
ചെന്നൈ: ബാഴ്സലോണക്കും സ്വാൻസീ സിറ്റിക്കും കളിച്ച സ്പാനിഷ് മധ്യനിരതാരം ആന്ദ്രെ ഒർലാൻഡിയെ ടീമിലെത്തിച്ച് െഎ.എസ്.എൽ ചാമ്പ്യൻ ക്ലബ് ചെന്നൈയിൻ എഫ്.സി. 34കാരനായ താരത്തെ ഇറ്റാലിയൻ സീരി ‘ബി’ ക്ലബ് നൊവാറയിൽനിന്ന് ഒരു വർഷത്തെ ലോണിലാണ് ചെന്നൈയിൻ ടീമിലെത്തിച്ചത്.
അലാവസ്, ബാഴ്സലോണ, സ്വാൻസീ, ബ്രൈറ്റൺ, ബ്ലാക്പൂൾ, അപോയൽ തുടങ്ങിയ യൂറോപ്യൻ ക്ലബുകളിലെ 15 വർഷത്തെ പരിചയവുമായെത്തുന്ന താരം 2018-19 സീസണിൽ ചെന്നൈയിെൻറ പത്താം നമ്പർ കുപ്പായത്തിലാവും പന്തുതട്ടുക. സെറ്റ് പീസുകളിലെ വിദഗ്ധനായാണ് സ്പാനിഷ് േപ്ലമേക്കറെ വിശേഷിപ്പിക്കുന്നത്.