വയനാട് ദുരന്തം: അഗാധദുഃഖം അറിയിച്ച് യുഎഇ
ദുബായ് ∙ വയനാട് ഉരുൾപൊട്ടലിൽ ഇന്ത്യയെ അഗാധദുഃഖം അറിയിച്ച് യുഎഇ. ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു. അങ്ങേയറ്റം വേദനപ്പിക്കുന്ന ദുരന്തമാണിത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് യുഎഇ യുടെ പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വാർത്താ കുറിപ്പിൽ പറഞ്ഞു. പരുക്കേറ്റവർ വേഗം സുഖപ്പെടട്ടെയെന്നും ആശംസിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.