• Home
  • News
  • കുവൈത്തിലെ വിദ്യാലയങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടികൾ പ്രതിസന്ധിയിൽ

കുവൈത്തിലെ വിദ്യാലയങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടികൾ പ്രതിസന്ധിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളുടെ നിലവിലെ ലൈസൻസ് പുതുക്കുന്ന നടപടികൾ പ്രതിസന്ധിയിലായതായി റിപ്പോർട്ട് .പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രൈവറ്റ് സ്‌കൂൾസ് യൂണിയൻ മേധാവി നൂറ അൽ ഗാനിം ആണ് ഇക്കാര്യം സൂചിപ്പിച്ചത് .പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും ലൈസൻസ് പുതുക്കാത്തതും പാട്ടക്കരാർ പുതുക്കാത്തതും കാരണം പഠനം മുടങ്ങിയ 30-ലധികം സ്‌കൂളുകൾ രാജ്യത്തുണ്ട് . സ്വകാര്യ വിദ്യാഭ്യാസ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഭാസമാണിത് .ഈ പ്രതിസന്ധികൾ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരും ഇതര ജീവനക്കാരുമായ വിദേശികളുടെ താമസരേഖ പുതുക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട് . ഇതുസംബന്ധമായി നിരവധി പരാതികൾ പല സ്വകാര്യ സ്കൂൾ മേധാവികളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതായി അവർ പറഞ്ഞു .

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All