• Home
  • News
  • യുഎയിൽ പൊതുമാപ്പ് നേടിയവർക്ക് തൊഴിൽ അന്വേഷിക്കാം; സന്നദ്ധരായി സ്വകാര്യ കമ്പനികൾ

യുഎയിൽ പൊതുമാപ്പ് നേടിയവർക്ക് തൊഴിൽ അന്വേഷിക്കാം; സന്നദ്ധരായി സ്വകാര്യ കമ്പനികൾ

ദുബായ് ∙ നിയമലംഘനങ്ങൾ തിരുത്തുന്നവർക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി സ്വകാര്യ കമ്പനികൾ. 15 വൻകിട കമ്പനികളുമായി സഹകരിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പാണ് (ജിഡിആർഎഫ്എ) ഇതിന് അവസരമൊരുക്കുന്നത്.  ശോഭാ ഗ്രൂപ്പ്, ഭട്‌ല ജനറൽ കോൺട്രാക്ടിങ് കമ്പനി, ഹോട്പായ്ക്ക്, അസീസി ബിൽഡേഴ്സ്, ട്രാൻസ്ഗാർഡ്, ട്രോജൻ തുടങ്ങിയ കമ്പനികളാണ് പൊതുമാപ്പുകാർക്ക് തൊഴിൽ നൽകാൻ എത്തിയത്. ആയിരത്തോളം തൊഴിലവസരങ്ങളാണ് 15 കമ്പനികളിലായുള്ളത്. പൊതുമാപ്പ് നേടിയവർക്ക് ഈ കമ്പനികളുടെ കൗണ്ടറിൽ തൊഴിൽ അന്വേഷിക്കാം. യോഗ്യതകൾ പരിശോധിച്ച്, അഭിമുഖത്തിനു ശേഷമാണ് കമ്പനികൾ ഓഫർ ലെറ്റർ നൽകുന്നത്. പൊതുമാപ്പ് നേടിയ പാക്കിസ്ഥാൻ സ്വദേശിക്കാണ് ഇന്നലെ ആദ്യ നിയമനം ലഭിച്ചത്. സെക്യൂരിറ്റി സർവീസ് കമ്പനിയായ ട്രാൻസ്ഗാർഡ് അഭിമുഖം നടത്തി ജോലി വാഗ്ദാനം ചെയ്തു. ഉടൻ, കമ്പനിയുടെ ലേബർ ക്യാംപിലേക്കും മാറ്റി. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All