യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി
ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് ദുബൈയിൽനിന്ന് ഇന്ത്യയിലേക്കുള്ള ചില സർവിസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി.ദുബൈയിൽനിന്ന് മുംബൈ ഉൾപ്പെടെയുള്ള നഗരത്തിലേക്കുള്ള സർവിസുകളാണ് റദ്ദാക്കിയത്. പല യാത്രക്കാർക്കും അവസാന നിമിഷമാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്.കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എയർപോർട്ട് ഫീസിൽ കുടിശ്ശിക വരുത്തിയതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് സർവിസുകൾ വെട്ടിച്ചുരുക്കിയതെന്നാണ് സൂചന.സർവിസ് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റു സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളിലും എയർലൈനുകളിലും യാത്ര ചെയ്യാൻ അനുവദിക്കുകയോ മുഴുവൻ റീഫണ്ട് നൽകുകയോ ചെയ്തിട്ടുണ്ടെന്ന് കമ്പനി വിശദീകരിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.