• Home
  • News
  • പ്രതിവാര സ്വർണ്ണ ലേലവുമായി ബഹ്‌റൈൻ മസാദ്; നിക്ഷേപകർക്ക് നേട്ടമാകുമെന്ന് വിലയിരുത

പ്രതിവാര സ്വർണ്ണ ലേലവുമായി ബഹ്‌റൈൻ മസാദ്; നിക്ഷേപകർക്ക് നേട്ടമാകുമെന്ന് വിലയിരുത്തൽ

മനാമ ∙ ബഹ്‌റൈൻ സർക്കാരിന്റെ വെൽത്ത് ഫണ്ടായ മുംതലാക്കത്ത് യൂണിറ്റ് മസാദ് (mazaad aap) സ്വർണ്ണ ലേലം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 24K സ്വർണ്ണക്കട്ടികളും 22K സ്വർണ്ണാഭരണങ്ങളും ഉൾക്കൊള്ളുന്ന പ്രതിവാര ഓൺലൈൻ ലേലങ്ങൾ ആരംഭിക്കുമെന്നാണ് മസാദ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വർണ്ണവില ഉയർന്നുകൊണ്ടിരിക്കുന്നത് നിക്ഷേപമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണപരമാകുമെന്നാണ് കരുതുന്നത്.ഉദ്ഘാടന ലേലം ഇന്നലെയാണ് ആരംഭിച്ചത്. ലേലം അടുത്ത വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും, ആഗോള വിലക്കയറ്റത്തിനിടയിൽ ആകർഷകമായ വിലയിൽ സ്വർണം സ്വന്തമാക്കാനുള്ള അവസരം മസാദ്  വാഗ്ദാനം ചെയ്യുന്നു. വ്യവസായ വിദഗ്ധർ സ്വർണ്ണത്തിന് കൂടുതൽ വില വർധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ലേലത്തിൽ വൈവിധ്യമാർന്ന 24K സ്വർണ്ണ ബാറുകളും ആഡംബരപൂർണമായ 22K സ്വർണ്ണാഭരണങ്ങളും മത്സര വിലയിൽ ലഭ്യമാണ്. ബഹ്‌റൈൻ സർക്കാരിന്റെ തന്നെ വെൽത്ത് ഫണ്ടിന്റെ ഭാഗമായ മസാദ് നടത്തുന്ന ലേലം സുരക്ഷിതത്വത്തിനും  സുതാര്യതയ്ക്കും മുൻഗണന നൽകുന്നു. കൂടാതെ ഉയർന്ന മൂല്യമുള്ള ആസ്തികൾ തേടുന്ന നിക്ഷേപരിൽ  വിശ്വാസം വളർത്തിക്കൊണ്ട്, പ്രാദേശികമായി സ്വർണ്ണം വാങ്ങുന്നവർക്ക് ന്യായമായ ബിഡിങ് പ്രക്രിയയും ഇത് ഉറപ്പുനൽകുന്നു.സ്ഥിരമായ മൂല്യവും ഗണ്യമായ നിക്ഷേപ സാധ്യതയുമുള്ള പ്രീമിയം ആസ്തികളിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മസാദിന്റെ ചീഫ് എക്സിക്യൂട്ടീവ് തലാൽ അലറൈഫി പറഞ്ഞു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മസാദ് വെബ്‌സൈറ്റ് (mazad.app) വഴിയോ മസാദ് ആപ്പ് ഡൗൺലോഡ് ചെയ്‌തോ ലേലത്തിൽ പങ്കെടുക്കാൻ കഴിയും. പ്രോപ്പർട്ടി, വാഹനങ്ങൾ, മെഷിനറികൾ, ഫർണ്ണീച്ചർ, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ, തുടങ്ങി നിരവധി മേഖലകളിൽ ലേലം നടത്തിവരുന്ന യൂണിറ്റാണ് മസാദ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All