യുഎഇയിൽ മരിച്ച പ്രവാസി മലയാളി യുവതിയുടെ ബന്ധുക്കളെ തേടി പൊലീസ്
യുഎഇ: യുഎയിൽയിൽ മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാൻ സഹായം തേടുന്നു. വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27 വയസ്സ്) എന്ന യുവതിയാണ് ദുബായിൽ മരിച്ചത്.യുവതി മരണപ്പെട്ടതായി ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ ഉടനെ സാമൂഹിക പ്രവര്ത്തകന് നസീർ വാടാനപ്പള്ളിയെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.