• Home
  • News
  • സൗദിയിൽ സ്വകാര്യ വ്യക്തികൾക്ക് വാഹനം വിൽക്കുന്നതിനായി എളുപ്പമാർഗമായി പുതിയ സേവനം

സൗദിയിൽ സ്വകാര്യ വ്യക്തികൾക്ക് വാഹനം വിൽക്കുന്നതിനായി എളുപ്പമാർഗമായി പുതിയ സേവനം

റിയാദ് ∙ സൗദിയിൽ സ്വകാര്യ വ്യക്തികൾക്ക് വാഹനം വിൽക്കുന്നതിനായി എളുപ്പമാർഗമായി അബ്ഷർ ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിൽ ഒരു പുതിയ സേവനം ആരംഭിച്ചു. ഇനി മുതൽ ട്രാഫിക് വകുപ്പ് ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ലാതെ സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും വാഹനം വിൽക്കാം.വിൽക്കാനുള്ള വാഹനങ്ങൾ പരിശോധിച്ച്  വിൽപ്പനക്കാരനും വാങ്ങുന്നയാളും തമ്മിൽ കരാറിൽ എത്തിയ ശേഷം അബ്ഷർ ആപ്ലിക്കേഷനിലൂടെ വിൽപ്പന പൂർത്തിയാക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ  'അബ്ഷർ'  വാഹനം വാങ്ങുന്നയാളിൽ നിന്ന് വാഹനത്തിന്റെ വില കൈമാറാൻ ഒരു അക്കൗണ്ട് നൽകിക്കൊണ്ട് വിൽപ്പനക്കാരനും വാങ്ങുന്നയാൾക്കും ഒരു ഗ്യാരന്ററായി പ്രവർത്തിക്കും. വാഹനം പരിശോധിക്കാൻ വിൽപ്പനക്കാരനും വാങ്ങുന്നവനും ഇടയിൽ സമയപരിധി നൽകുകയും ഇരു കൂട്ടരും വിൽപ്പന തുക ഒത്തുവരുന്നുവെങ്കിൽ വാങ്ങുന്നയാൾക്ക് ഇരുവരുടേയും അംഗീകാരത്തോടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും വിൽപ്പനക്കാരന് സ്വയമേവ തുക കൈമാറുന്നതിനുമുള്ള  ക്രമീകരണവും അബ്ഷർ മുഖാന്തിരം നടക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All