• Home
  • News
  • മ​സ്‌​ക​ത്ത്‌; പൂക്കൾ എത്തിത്തുടങ്ങി,ഓണാഘോഷത്തിനൊരുങ്ങി പ്രവാസികൾ

മ​സ്‌​ക​ത്ത്‌; പൂക്കൾ എത്തിത്തുടങ്ങി,ഓണാഘോഷത്തിനൊരുങ്ങി പ്രവാസികൾ

മ​സ്‌​ക​ത്ത്‌: പൂ​ക്ക​ള​മൊ​രു​ക്കാ​ൻ പൂ​വു​ക​ൾ എ​ത്തിത്തുട​ങ്ങി​യ​തോ​ടെ പ്ര​വാ​സ ലോ​ക​വും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങി. അ​ത്തം തു​ട​ങ്ങു​ന്ന​തി​ന് മുമ്പേ വീ​ടു​ക​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കും. ഫ്ലാ​റ്റു​ക​ളും, വി​ല്ല​ക​ളും, താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ഓ​ണ​ഘോ​ഷ​ത്തി​ന് ശേ​ഷം മാ​റ്റി​വെ​ച്ച വീ​ട്ടു സാ​ധ​ന​ങ്ങ​ൾ, നി​ല​വി​ള​ക്ക്, ഓ​ട്ടുപാ​ത്ര​ങ്ങ​ൾ, ഉ​രു​ളി തു​ട​ങ്ങി​യ​വ പു​റ​ത്തെ​ടു​ത്ത് തേ​ച്ചു മി​നു​ക്കി വെ​ക്കും.വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ത്തം ഒ​ന്ന്. ഓ​ണ​ത്തി​ലെ ഒ​രു പ്ര​ധാ​ന ആ​ഘോ​ഷ​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഓ​ണ​പ്പൂ​ക്ക​ളം. മാ​വേ​ലി​ത്ത​മ്പു​രാ​നെ സ്വീ​ക​രി​ക്കാ​ൻ അ​ത്തം മു​ത​ൽ ഒ​രു​ക്ക​ങ്ങ​ളാ​രം​ഭി​ക്കു​ക​യാ​ണ്‌. മു​റ്റ​ത്ത്‌ ത​റ​യു​ണ്ടാ​ക്കി ചാ​ണ​കം മെ​ഴു​കി പൂ​ക്ക​ള​മൊ​രു​ക്കു​ന്ന രീ​തി​യാ​ണ് കേ​ര​ള​ത്തി​ലെ​ങ്കി​ൽ, പ്ര​വാ​സ ലോ​ക​ത്ത് വീ​ടി​ന്റെ അ​ല്ലെ​ങ്കി​ൽ ഫ്ലാ​റ്റി​ന് മു​ന്നി​ലെ വാ​തി​ലി​ന​രി​കി​ലാ​ണ് പൂ​ക്ക​ളം തീ​ർ​ക്കു​ക. അ​ത്തം മു​ത​ലാ‍ണ് പൂ​ക്ക​ളം ഒ​രു​ക്കാ​ൻ തു​ട​ങ്ങു​ക. ആ​ദ്യ ദി​വ​സ​മാ​യ അ​ത്തം​നാ​ളി​ൽ ഒ​രു നി​ര പൂ ​മാ​ത്ര​മേ പാ​ടു​ള്ളൂ. ചു​വ​ന്ന പൂ​വി​ടാ​നും പാ​ടി​ല്ല. ര​ണ്ടാം ദി​വ​സം ര​ണ്ടി​നം പൂ​വു​ക​ൾ, മൂ​ന്നാം ദി​വ​സം മൂ​ന്നി​നം പൂ​വു​ക​ൾ എ​ന്നി​ങ്ങ​നെ ഓ​രോ ദി​വ​സ​വും ക​ള​ത്തി​​ന്റെ വ​ലി​പ്പം കൂ​ടി വ​രു​ന്നു. ചോ​തി​നാ​ൾ മു​ത​ൽ മാ​ത്ര​മേ ചെ​മ്പ​ര​ത്തി​പ്പൂ​വി​ന്‌ പൂ​ക്ക​ള​ത്തി​ൽ സ്ഥാ​ന​മു​ള്ളൂ. ഉ​ത്രാ​ട നാ​ളി​ലാ​ണ്‌‍ പൂ​ക്ക​ളം പ​ര​മാ​വ​ധി വ​ലി​പ്പ​ത്തി​ൽ ഒ​രു​ക്കു​ക. മൂ​ലം നാ​ളി​ൽ ച​തു​രാ​കൃ​തി​യി​ലാ​ണ് പൂ​ക്ക​ളം ഒ​രു​ക്കേ​ണ്ട​ത്. പ്രാ​ദേ​ശി​ക​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ള്ള ച​ട​ങ്ങു​ക​ളാ​ണ് ഓ​ണ​ത്തി​ന്. സാ​ധാ​ര​ണ​യാ​യി തി​രു​വോ​ണ​പു​ല​രി​യി​ൽ കു​ളി​ച്ച് കോ​ടി​വ​സ്‌​ത്ര​മ​ണി​ഞ്ഞ്‌ ഓ​ണ​പ്പൂ​ക്ക​ള​ത്തി​ന്‌ മു​ന്നി​ൽ ആ​വ​ണി​പ്പ​ല​ക​യി​ലി​രി​ക്കും. തു​ട​ർ​ന്ന് ഓ​ണ​ത്ത​പ്പ​ന്റെ സ​ങ്ക​ൽ​പ​രൂ​പ​ത്തി​ന്‌ മു​ന്നി​ൽ മാ​വ്‌ ഒ​ഴി​ച്ച്‌, പൂ​ക്കു​ല നി​ര​ത്തി പൂ​വ​ട നി​വേ​ദി​ക്കു​ന്നു. ഓ​ണ​നാ​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ച​ട​ങ്ങാ​ണി​ത്‌. അ​തേ സ​മ​യം ഓ​ണാ​ഘോ​ഷം കേ​മ​മാ​ക്കാ​ൻ നാ​ട്ടി​ൽ നി​ന്ന് പൂ​ക്ക​ൾ ഒ​മാ​നി​ൽ എ​ത്തി തു​ട​ങ്ങി. ഇ​ത്ത​വ​ണ വ​ലി​യ സ്റ്റോ​ക്കാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഓ​ണം അ​ടു​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പൂ​ക്ക​ളെ​ത്തു​മെ​ന്നും റൂ​വി റെ​ക്സ് റോ​ഡി​ലെ അ​മാ​ന ഷോ​പ്പി​ങ് സെ​ന്റ​ർ ഉ​ട​മ നൗ​ഷാ​ദ് പ​റ​ഞ്ഞു. ഒ​മാ​നി​ലെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും പൂ​ക്ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന നൗ​ഷാ​ദി​ന് വാ​ഴ ഇ​ല, ച​ക്ക, ക​ട​ച്ച​ക്ക, പൂ​വ​ൻ പ​ഴം, മ​റ്റു​അ​ല​ങ്കാ​ര, പൂ​ജ വ​സ്തു​ക്ക​ൾ എ​ന്നി​വ​യ്ക്കും വ​ലി​യ ഓ​ർ​ഡ​ർ ല​ഭി​ച്ചി​ട്ടു​ണ്ട്. തൊ​ടി​യി​ൽ​നി​ന്ന് നു​ള്ളി​യെ​ടു​ക്കു​ന്ന മു​ല്ല​യും ചെ​ട്ടി​യും ചെ​ത്തി​യും ചെ​മ്പ​ര​ത്തി​യും കാ​ക്ക​പ്പൂ​വും കൊ​ണ്ട് പൂ​ക്ക​ളം തീ​ർ​ക്കു​ന്ന പോ​യ കാ​ല​ത്തെ ഓ​ർ​മ്മി​പ്പി​ച്ച് വി​ല​ക്കൊ​ടു​ത്ത് വാ​ങ്ങു​ന്ന പൂ​ക്ക​ളാ​ൽ പ്ര​വാ​സ ലോ​ക​ത്തും പൂ​ക്ക​ളം ഒ​രു​ക്കു​ക​യാ​ണ് പ്ര​വാ​സി​ക​ൾ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All