• Home
  • News
  • അമ്മയാകാൻ പോകുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ അംബാനി കല്യാണത്തിൽ ആടിപ്പാടി ദീപി

അമ്മയാകാൻ പോകുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ അംബാനി കല്യാണത്തിൽ ആടിപ്പാടി ദീപികയും രൺവീറും

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത അടുത്തിടെയാണ് താരങ്ങള്‍ ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഇതാ ദീപികയും രൺവീരും ഒരുമിച്ച് ഒരു വേദിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെറും വേദിയല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള  പ്രീ വെഡിങ് പാർട്ടിയിലാണ് താരദമ്പതികളുടെ നൃത്തം. 

ഗര്‍ഭിണിയാണെന്ന് വെളുപ്പെടുത്തിയതിന് ശേഷമുള്ള ദീപികയുടെ ആദ്യത്തെ പൊതുപരിപാടി എന്ന പ്രത്യേകതയുമിതിനുണ്ട്. സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി മുഖർജിയുടെ ലെഹങ്കയാണ് ദീപികയുടെ വേഷം. ഗല്ലാ ഗുഡിയാന്‍ എന്ന ഗാനത്തിനാണ് ദീപിക രണ്‍വീറിനൊപ്പം നൃത്തം ചെയ്യുന്നത്. 

അതേസമയം ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന അനന്ത് അംബാനിയുടെ മൂന്ന് ദിവസത്തെ പ്രീ വെഡ്ഡിങ് ആഘോഷത്തിൽ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രീവെഡ്ഡിങ് ആഘോഷത്തിന് ചെലവാകുക 1250 കോടി രൂപയാണ് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അതിഥികൾക്കായുള്ള ഭക്ഷണവും താമസവുമടക്കമുള്ള കണക്കാണിത്.  കഴിഞ്ഞ ദിവസം ജാംനഗറിൽ 14 ക്ഷേത്രങ്ങളാണ് അംബാനി കുടുംബം നിർമിച്ചത്.  ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് അന്നസേവയും കുടുംബം നടത്തിയിരുന്നു. 

പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ അനന്ത് അംബാനി നടത്തിയ ഒരു പ്രസം​ഗവും സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറി. മകന്റെ പ്രസം​ഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിക്കുന്ന മുകേഷ് അംബാനിയേയും വീഡിയോയിൽ കാണാം. കുട്ടിക്കാലത്തെ ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞുതുടങ്ങിയ അനന്ദ് അംബാനി മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയേക്കുറിച്ചും പങ്കുവെയ്ക്കുകയുണ്ടായി. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All