വിമാനം ആകാശച്ചുഴിയിൽ; 12 യാത്രക്കാർക്കു പരിക്ക്
ലണ്ടൻ ∙ ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 യാത്രക്കാർക്കു പരുക്കേറ്റു. തുർക്കിക്കുമുകളിൽ പറക്കുമ്പോഴാണു വിമാനം ആകാശച്ചുഴിയിൽ വീണത്. വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. 20 സെക്കൻഡാണു ആകാശച്ചുഴിയിൽ പെട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.5 ദിവസം മുൻപ് ലണ്ടനിൽനിന്ന് സിംഗപ്പൂർക്കു പോയ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു ബ്രിട്ടിഷ് പൗരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.