• Home
  • News
  • യുഎഇയിൽ മാർച്ച് മാസത്തിലെ പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവ്

യുഎഇയിൽ മാർച്ച് മാസത്തിലെ പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവ്

യുഎഇയിൽ 2024 മാർച്ച് മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് പ്രഖ്യാപിച്ചു.

ഇന്ന് 2024 ഫെബ്രുവരി 29 ന് പ്രഖ്യാപിച്ച വിലവിവരകണക്കനുസരിച്ച് 2024 മാർച്ച് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03  ദിർഹമായിരിക്കും. 2024 ഫെബ്രുവരി മാസത്തിൽ ഇതിന് 2.88 ദിർഹമായിരുന്നു. മാർച്ച് മാസത്തിൽ 15 ഫിൽസിന്റെ വർദ്ധനവുണ്ടാകും.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 മാർച്ച് മാസത്തിൽ 2.92 ദിർഹമായിരിക്കും. 2024 ഫെബ്രുവരി മാസത്തിൽ ഇതിന് 2.76 ദിർഹമായിരുന്നു. മാർച്ച് മാസത്തിൽ 16 ഫിൽസിന്റെ വർദ്ധനവുണ്ടാകും.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2024 മാർച്ച് മാസത്തിൽ 2.85 ദിർഹമായിരിക്കും. 2024 ഫെബ്രുവരി മാസത്തിൽ ഇതിന് 2.69 ദിർഹമായിരുന്നു. മാർച്ച് മാസത്തിൽ 16 ഫിൽസിന്റെ വർദ്ധനവുണ്ടാകും.

2024 മാർച്ച് മാസത്തിൽ ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരിക്കും. 2024 ഫെബ്രുവരി മാസത്തിൽ ഡീസൽ ലിറ്ററിന് 2.99 ദിർഹമായിരുന്നു. മാർച്ച് മാസത്തിൽ 17 ഫിൽസിന്റെ വർദ്ധനവുണ്ടാകും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All