• Home
  • News
  • റിയാദ് സീസണ്‍, ഇതുവരെ എത്തിയത് 18 ദശലക്ഷം സന്ദർശകർ

റിയാദ് സീസണ്‍, ഇതുവരെ എത്തിയത് 18 ദശലക്ഷം സന്ദർശകർ

റിയാദ് ∙ റിയാദ് സീസണിന്റെ  4-ാം പതിപ്പ് ഇതുവരെ ലോകമെമ്പാടുമുള്ള 18 ദശലക്ഷം സന്ദർശകരെ ആകർഷിച്ചതായി ജനറൽ എൻ്റർടൈൻമെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് പറഞ്ഞു.  കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ വിനോദ ഉത്സവങ്ങളിലൊന്നായ റിയാദ് സീസൺ കഴിഞ്ഞ മാസം ആദ്യം തന്നെ  12 മില്യൻ എന്ന ലക്ഷ്യത്തെ മറികടന്നിരുന്നു.

"വലിയ സമയം" എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ഉത്സവം അസാധാരണമായ വിനോദ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.  പ്രസിദ്ധമായ റിയാദ് അരീനയ്ക്കുള്ളിൽ ഹെവിവെയ്റ്റ് ബോക്സിങ്‌ ലോക ചാപ്യൻ  ടൈസൺ ഫ്യൂറിയും മിക്സഡ് ആയോധന കലയിലെ മുൻ ചാപ്യൻ ഫ്രാൻസിസ് നഗന്നൂവും തമ്മിലുള്ള മത്സരം ഈ വമ്പിച്ച ഷോയിൽ അവതരിപ്പിച്ചു.

ഈ വർഷം റിയാദ് സീസൺ "വണ്ടർ ഗാർഡൻ" അവതരിപ്പിച്ചു, അര ദശലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഏറ്റവും വലിയ മൊബൈൽ വിനോദ നഗരം, ആധുനിക രാജ്യാന്തര വിനോദ അനുഭവങ്ങളും  പ്രദാനം ചെയ്തു. റസ്റ്ററന്റ്  റീട്ടെയിൽ ഷോപ്പുകള്‍ ഉള്ള 35,000 ചതുരശ്ര മീറ്റർ വിനോദ, റീട്ടെയിൽ മേഖലയാണിത്.  ലോക ചാപ്യൻ മൈക്ക് ടൈസണുമായി ചേർന്ന് ലോകമെമ്പാടുമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ബോക്‌സിങിൽ പ്രാവീണ്യം നേടിയ ആദ്യത്തെ സ്‌പോർട്‌സ് ക്ലബും റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All