• Home
  • News
  • 30 തരം നിയമലംഘനങ്ങൾ, പിഴ തുക പുതുക്കി, പെട്രോൾ സ്റ്റേഷനുകളിലെ നിയമം പാലിച്ചില്ല

30 തരം നിയമലംഘനങ്ങൾ, പിഴ തുക പുതുക്കി, പെട്രോൾ സ്റ്റേഷനുകളിലെ നിയമം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

റിയാദ് : പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷാനപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കി തുടങ്ങി. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകൾ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചത്. 10,000 റിയാൽ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുണ്ട്. ഗുരുതര നിയമലംഘനങ്ങൾക്ക് പെട്രോൾ സ്റ്റേഷൻ അടച്ചിടേണ്ടുന്ന ശിക്ഷാനടപടിയും ഉണ്ടായേക്കും.

പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. നിശ്ചിത മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കാതെയുള്ള പെട്രോളിയം അല്ലെങ്കിൽ ഇതര ഉൽപ്പന്നങ്ങളുമായി കലർത്തിയ പെട്രോളിയം വിൽപന നടത്തിയാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും.

സ്റ്റേഷനിൽ സർവിസ് സെൻററുകൾ പ്രവർത്തിപ്പിക്കാതിരിക്കുകയോ ലൂബ്രിക്കേഷൻ, ഓയിൽ ചെയ്ഞ്ചിങ്ങിനുള്ള ഷോപ്പ് പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്താൽ 5,000 റിയാലാണ് പിഴ. നമസ്കാര പള്ളി, കോഫി ഷോപ്പ് അല്ലെങ്കിൽ റസ്റ്റോൻറ്, ടയർ വിൽക്കാനും നന്നാക്കാനുമുള്ള കട എന്നിവ സ്റ്റേഷനിൽ ഇല്ലാതിരുന്നാലും പിഴയുണ്ടാകും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All