• Home
  • News
  • ഖരീഫ് സീസൺ : ബംപറടിച്ച് സലാല വിമാനത്താവളം

ഖരീഫ് സീസൺ : ബംപറടിച്ച് സലാല വിമാനത്താവളം

മ​സ്ക​ത്ത് ​: ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത​ത്​ 4,63,848 പേ​ർ. ജൂ​ൺ 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കാ​ണി​ത്. മു​ൻ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 46 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണി​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്ന​തും പോ​യ​തു​മാ​യ വി​മാ​ന​ങ്ങ​ളു​ടെ ആ​കെ എ​ണ്ണം 3385 ആ​ണെ​ന്ന്​ സ​ലാ​ല എ​യ​ർ​പോ​ർ​ട്ട് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് സ​ലിം അ​വാ​ദ് അ​ൽ യാ​ഫി പ​റ​ഞ്ഞു. 2021ലെ ​ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 49 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.

വി​സ് എ​യ​ർ, ​ൈഫ്ല ​ദു​ബൈ, ഗ​ൾ​ഫ് എ​യ​ർ, ജ​സീ​റ എ​യ​ർ​വേ​സ്, കു​വൈ​ത്ത്​ എ​യ​ർ​വേ​സ്, ഫ്ലൈ​നാ​സ്, ഖ​ത്ത​ർ എ​യ​ർ​വേ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഖ​രീ​ഫ് സീ​സ​ണി​ൽ എ​ല്ലാ ജി.​സി.​സി രാ​ജ്യ​ങ്ങ​ളും സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഖ​രീ​ഫ്​ സീ​സ​ണി​ൽ ന​ല്ല തി​ര​ക്കാ​ണ്​ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. സ​ലാം എ​യ​ർ ഇ​ക്കാ​ല​യ​ള​വി​ൽ 1372 ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി.

ശൈ​ത്യ​കാ​ല ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി, സ്ലൊ​വാ​ക്യ, ഇ​റ്റ​ലി, പോ​ള​ണ്ട്, ചെ​ക്ക് റി​പ്പ​ബ്ലി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ അ​ടു​ത്ത മാ​ർ​ച്ചു​വ​രെ ആ​ഴ്ച​യി​ൽ എ​ട്ട്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് അ​ൽ യാ​ഫെ പ​റ​ഞ്ഞു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞ​തി​നാ​ൽ ഈ ​വ​ർ​ഷം ദോ​ഫാ​റി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ദോ​ഫാ​റി​ൽ എ​ത്തി​യി​രു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം ദി​നേ​ന ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ഹാ​മാ​രി​മൂ​ലം 2020ല്‍ ​സ​ഞ്ചാ​രി​ക​ളെ പൂ​ര്‍ണ​മാ​യി വി​ല​ക്കി​യി​രു​ന്നെ​ങ്കി​ല്‍ 2021ല്‍ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ സ​ന്ദ​ര്‍ശ​ക​രെ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. അ​ത്​ ഖ​രീ​ഫ്​ സീ​സ​ണി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കി​യെ​ന്നാ​ണ്​ പ​ല​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഒ​രി​ട​ത്ത്​ പ​രി​പാ​ടി​ക​ൾ കേ​ന്ദ്രീ​ക​രി​ക്കാ​ത്ത​തി​നാ​ൽ പൊ​ലി​മ കു​റ​ഞ്ഞെ​ന്നും ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​മാ​ന്യം ന​ല്ല തി​ര​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ. ഖ​രീ​ഫ്​​ വി​ട​വാ​ങ്ങി​യ​തി​നു​ പി​ന്നാ​ലെ സ​ർ​ബ്​ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ സ​ഞ്ചാ​രി​ക​ളെ വ​ര​​വേ​ൽ​ക്കാ​നൊ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്​ സ​ലാ​ല. സ​ലാ​ല​യി​ൽ ഇ​പ്പോ​ൾ നാ​മ​മാ​ത്ര​മാ​യ ​ സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, സ​ർ​ബ്​ സീ​സ​ൺ സ​ജീ​വ​മാ​കു​ന്ന​​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വി​ടേ​ക്കെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ക​ച്ച​വ​ട​ക്കാ​ർ.

വ​സ​ന്ത​കാ​ല​ത്തി​ന്​ പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന പേ​രാ​ണ്​ സ​ർ​ബ്. 'സ​ർ​ബ്' സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച്​ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഖ​രീ​ഫ്​ സീ​സ​ണി​നു​ശേ​ഷ​വും ദോ​ഫാ​റി​നെ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട​കേ​ന്ദ്ര​മാ​ക്കി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്​. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​പു​ത​ച്ച്​ നി​ന്നി​രു​ന്ന സ​ലാ​ല​ക്ക്​ ആ​വേ​ശ​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ 'ടൂ​ർ ഓ​ഫ്​ സ​ലാ​ല' സൈ​ക്ലി​ങ്, അ​യ​ൺ​മാ​ൻ ട്ര​യ​ത്‍ല​ൺ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നി​രു​ന്നു. മ​റ്റു സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദോ​ഫാ​റി​ലെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ അ​​ര​ങ്ങേ​റും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All