50 ജീവനക്കാർക്ക് ഉംറയ്ക്ക് അവസരമൊരുക്കി പോലീസ്
ദുബായ് : 50 ജീവനക്കാർക്ക് മക്ക, മദീന യാത്രാ സൗകര്യമൊരുക്കി ദുബായ് പോലീസ്. ദുബായ് പോലീസ് ജനറൽ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശപ്രകാരമാണ് യാത്ര.
കമ്യൂണിറ്റി ഹാപ്പിനെസ് ജനറൽ വകുപ്പിലെ ഇസ്ലാമിക് ആൻഡ് ടോളറൻസ് അഫയേഴ്സ് ആരംഭിച്ചതാണ് ഈ സംരംഭം. നേരത്തേ ഉംറ നിർവ്വഹിച്ചിട്ടില്ലാത്ത പോലീസ് സേനയിലെ സ്ത്രീ, പുരുഷ ജീവനക്കാർക്കാണ് സംരംഭത്തിന്റെ പ്രയോജനം ലഭിക്കുക.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.