• Home
  • News
  • ബൂസ്​റ്റർ ഡോസ്​ അപ്പോയിൻമെൻറ്​ അനുസരിച്ചുമാത്രം

ബൂസ്​റ്റർ ഡോസ്​ അപ്പോയിൻമെൻറ്​ അനുസരിച്ചുമാത്രം

 ദോ​ഹ: കോ​വി​ഡ്​ വാ​ക്​​സി​െൻറ ബൂ​സ്​​റ്റ​ർ ഡോ​സ്​ മു​ൻ​കൂ​ർ അ​പ്പോ​യി​ൻ​​മെൻറ്​ ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്​​സി​നേ​ഷ​ൻ മേ​ധാ​വി ഡോ.​ ​സു​ഹ അ​ൽ ബ​യാ​ത്. നേ​ര​േ​ത്ത തീ​രു​മാ​നി​ക്ക​പ്പെ​ട്ട യോ​ഗ്യ​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വാ​ക്​​സി​നേ​ഷ​ന്​​ അ​ർ​ഹ​രാ​യ​വ​രെ രാ​ജ്യ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടും. അ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ശ്ച​യി​ച്ച സ​മ​യ​ത്തു മാ​ത്രം എ​ത്തി​യാ​ൽ മ​തി​യെ​ന്ന്​ അ​വ​ർ അ​റി​യി​ച്ചു. നേ​ര​േ​ത്ത ലി​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ്​ അ​ത​ത്​ കേ​​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്​​സി​ൻ എ​ത്തി​ക്കു​ന്ന​ത്. 
ബു​ക്കി​ങ്​ ഇ​ല്ലാ​തെ നേ​രി​ട്ട്​ വ​രു​ന്ന​വ​ർ​ക്ക്​ വാ​ക്​​സി​ൽ ല​ഭി​ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി. ഖ​ത്ത​ർ ടി.​വി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.   ബൂ​സ്​​റ്റ​ര്‍ ഡോ​സി​െൻറ പാ​ര്‍ശ്വ​ഫ​ല​ങ്ങ​ള്‍ കോ​വി​ഡ് വാ​ക്‌​സി​െൻറ ആ​ദ്യ ര​ണ്ട് ഡോ​സു​ക​ളു​ടേ​തി​ന് സ​മാ​നം ത​ന്നെ​യാ​ണ്. ഗു​രു​ത​ര​മാ​യ പ്ര​ത്യേ​ക പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ അ​ർ​ഹ​മാ​യ സ​മ​യ​ത്തു​ത​ന്നെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണം -അ​വ​ർ പ​റ​ഞ്ഞു. 'ര​ണ്ട് ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞാ​ല്‍ വീ​ണ്ടും രോ​ഗം വ​രാ​നും അ​ത് മ​റ്റു​ള്ള​വ​രെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. 
അ​തു​കൊ​ണ്ട് ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച ബൂ​സ്​​റ്റ​ര്‍ ഡോ​സി​ന് അ​ര്‍ഹ​രാ​യ​വ​ര്‍ കു​ത്തി​വെ​പ്പ്​ എ​ടു​ക്ക​ണം. രാ​ജ്യ​ത്ത് ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ത്ത് എ​ട്ടു മാ​സം പി​ന്നി​ട്ട 50 ക​ഴി​ഞ്ഞ​വ​ര്‍ക്കും വി​വി​ധ രോ​ഗ​ങ്ങ​ളാ​ല്‍ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്കു​മാ​ണ് കോ​വി​ഡ് ബൂ​സ്​​റ്റ​ര്‍ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍കു​ന്ന​ത്'-​ഡോ. സു​ഹ അ​ൽ ബ​യാ​ത്​ പ​റ​ഞ്ഞു. കോ​വി​ഡ്​ വാ​ക്​​സി​നൊ​പ്പം പ​ക​ർ​ച്ച​പ്പ​നി​ക്കു​ള്ള വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​യാ​സ​മി​ല്ലെ​ന്നും കാ​ലാ​വ​സ്​​ഥ മാ​റ്റ​ത്തി​നൊ​പ്പ​മു​ള്ള പ​നി ത​ട​യാ​ൻ 'ഫ്ലു ​വാ​ക്​​സി​ൻ' ന​ല്ല​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 15 മു​ത​ലാ​ണ് ഖ​ത്ത​റി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍കി​ത്തു​ട​ങ്ങി​യ​ത്. 65 ക​ഴി​ഞ്ഞ​വ​ര്‍ക്കും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ത്ര​മാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍കി​യ​ത്. തു​ട​ർ​ന്ന്​ 50നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All