ഒമാനിൽ സ്വദേശി സ്കൂളുകളിൽ ഇന്ന് അധ്യയന വർഷത്തിന് തുടക്കം
മസ്കത്ത്: രാജ്യത്തെ സ്വദേശി സ്കൂളുകളിൽ ഞായറാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കമാകും. 4.09 ലക്ഷം ആൺകുട്ടികളടക്കം മൊത്തം 8.11 ലക്ഷം വിദ്യാർഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. അറുപതിനായിരത്തിലധികം അധ്യാപകരും ഇന്ന് സ്കൂളിലെത്തും. പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയിട്ടുള്ളത്. 16 പുതിയ സ്കൂൾ കെട്ടിടങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. 15 കെട്ടിടങ്ങളുടെ നിർമാണം നടന്നുവരുകയാണ്. 20 സ്കൂളുകളിൽ കെട്ടിട നിർമാണത്തിനുള്ള നടപടികൾ നടന്നുവരുകയുമാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.