യുഎഇയിൽ വരുന്ന അധ്യയന വർഷത്തേക്ക് 39 പുതിയ സ്വകാര്യ സ്കൂളുകളും നഴ്സറികളും തുറക്കും
യുഎഇ: യുഎഇയിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പുതുതായി 39 സ്ഥാപനങ്ങൾകൂടി തുറക്കുന്നു. സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങൾ പുതിയ അധ്യയന വർഷത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്.പുതിയ സ്കൂളുകളിൽ ബ്രിട്ടീഷ് കരിക്കുലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഞ്ച് സ്കൂളുകളും ഉൾപ്പെടും. ദുബൈ ബ്രിട്ടീഷ് സ്കൂൾ ജുമൈറ, ജെംസ് ഫൗണ്ടേഴ്സ് സ്കൂൾ ദുബൈ സൗത്ത്, മുഹൈസിന ന്യൂ ഡോൺ പ്രൈവറ്റ് സ്കൂൾ, തവാറിലെ ഹംപ്ടൺ ഹൈറ്റ്സ് ഇൻറർനാഷനൽ സ്കൂൾ, അൽ അവീറിലെ സ്പ്രിങ്ഫീൽഡ് ഇൻറർനാഷനൽ സ്കൂൾ എന്നിവയാണിത്. . ഇവ ആരംഭിക്കുന്നതോടെ എമിറേറ്റിലെ സ്വകാര്യ സ്കൂൾ രംഗത്ത് 16,000 കൂടുതൽ സീറ്റുകൾകൂടി ലഭ്യമാകും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.