യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു
അബുദാബി ∙ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. ദക്ഷിണ കർണാടകയിലെ ഉള്ളാളം കൊണാജെ സ്വദേശി ഉമ്മറിന്റെ മകൻ നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.