കടലില്‍ കാണാതായ സ്വദേശികള്‍ക്കായി തിരച്ചില്‍ തുടരുന്നു
മസ്കത്ത് : മസ്കത്തിലെ ഖുറമില്‍ കടലില്‍ കാണാതായ ഒമാനികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നുതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തിരച്ചിലിന്റെ വിവിധ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. മാരിടൈം സെക്യൂരിറ്റി സെന്ററിന് കീഴില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന. ഈ മാസം ആറിന് ചൊവ്വാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ കാണാതാകുന്നത്. രണ്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മത്സ്യ ബന്ധന ബോട്ട് സഹം വിലായത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.