മഹ്ദയിൽ തേനിന് ഇരട്ടി മധുരം
മസ്കത്ത്: ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ഈ വർഷം ഉൽപാദിപ്പിച്ചത് അഞ്ച് ടണ്ണിലധികം തേൻ. ആധുനിക രീതികൾ ഉപയോഗപ്പെടുത്തി സിദ്ർ തേനുകളാണ് ഇവിടെ കർഷകർ പരിപാലിക്കുന്നത്. വിലായത്തിൽ 45 തേനീച്ച വളർത്തൽ കർഷകരും 2,985 തേനീച്ച പെട്ടികളുമാണുള്ളത്. മരം കൊണ്ട് നിർമിച്ച പെട്ടികളിലാണ് തേനീച്ചകളെ വളർത്തുന്നത്. തേനീച്ച വളർത്തൽ ഒമാനിലെ ഏറ്റവും പഴയ വരുമാന മാർഗങ്ങളിലൊന്നാണെന്ന് ബുറൈമി ഗവർണറേറ്റ് കാർഷിക ജലവിഭവ മന്ത്രാലയം ഡയറക്ടർ മുഹമ്മദ് അൽ കഅ്ബി പറഞ്ഞു.ദേശീയ സാമ്പത്തിക മേഖലക്കും തേൻ ഉൽപാദനം വലിയ സംഭാവന നൽകുന്നുണ്ട്. പ്രാദേശിക മാർക്കറ്റിൽ ആവശ്യമായ തേൻ എത്തിക്കുകയും മിച്ചം വരുന്നവ കയറ്റി അയക്കുകയുമാണ് ചെയ്യുന്നത്.ഈ വർഷം ഗവർണറേറ്റിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇത് കാരണം മരങ്ങളും ചെടികളും വൈകിയാണ് പൂവണിഞ്ഞത്. അതിനാൽ ഈ വർഷം വൈകിയാണ് തേനെടുക്കൽ നടന്നത്. നല്ല മഴയുണ്ടായതിനാൽ അനുകൂലമായ കാലാവസ്ഥകൾ ലഭിക്കുകയും കൂടുതൽ ചെടികളും മരങ്ങളും പൂക്കുകയും ചെയ്തിരുന്നു. ഈ വർഷം ഗവർണറേറ്റിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇത് കാരണം മരങ്ങളും ചെടികളും വൈകിയാണ് പൂവണിഞ്ഞത്. അതിനാൽ ഈ വർഷം വൈകിയാണ് തേനെടുക്കൽ നടന്നത്. നല്ല മഴയുണ്ടായതിനാൽ അനുകൂലമായ കാലാവസ്ഥകൾ ലഭിക്കുകയും കൂടുതൽ ചെടികളും മരങ്ങളും പൂക്കുകയും ചെയ്തിരുന്നു. പർവത മുകളിലും മറ്റുമുള്ള ഗുഹകളിലാണ് ഇവയെ കണ്ടുവരുന്നത്. അതിനാൽ കൂടുകളും വളരെ കുറവാണ്. എന്നാൽ രണ്ടാമത്തെ വിഭാഗമായ വളർത്താൻ പറ്റിയ തേനീച്ചകളാണ്. മറ്റ് തേനീച്ചകളെ അപേക്ഷിച്ച് ചെറുതും മഞ്ഞ നിറവുമാണ് ഇതിനുള്ളത്. മരം കൊണ്ടുണ്ടാക്കിയ പെട്ടികളിൽ വളരുകയും തേൻ ഉൽപാദിപ്പിക്കുകയും ചെയ്യും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.