പ്രവാസി മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
കുവൈത്ത് സിറ്റി ∙ മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്നലെ (വ്യാഴം) ഉച്ചയ്ക്ക് ആണ് മരിച്ചത്. കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടുര്‍ മണക്കാല നെല്ലിമുകള്‍ ചീനിവിളയില്‍ വീട്ടില്‍ പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യയാണ്. അർബുദബാധയെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മക്കള്‍:ജോഷ്വ, ജോഹന്ന, ജെമീമ. സംസ്‌കാരം പീന്നീട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.